യു‍എൻ പട്ടികയിൽ ആലപ്പുഴ ലോകത്തെ മികച്ച രണ്ടാമത്തെ നഗരം. നേട്ടം ഖരമാലിന്യ സംസ്കരണത്തിൽ

ഖരമാലിന്യ സംസ്കരണത്തിൽ ആലപ്പുഴ നഗരത്തിനു യുഎൻ അംഗീകാരം. ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം (യുഎൻഇപി) നയ്റോബിയിൽ സംഘടിപ്പിക്കുന്ന യുഎൻ എൻവയൺമെന്റ് അസംബ്ലിയുടെ ഭാഗമായ‍ാണു ഖരമാലിന്യ സംസ്കരണത്തിൽ മാതൃകയായ ലോകത്തിലെ നഗരങ്ങളിലൊന്നായി ആലപ്പുഴയെ തിരഞ്ഞെടുത്തത്. ജപ്പാനിലെ ഒസാക്ക നഗരത്തിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ആലപ്പുഴയുടെ സ്ഥാനം. സ്ലൊവേനിയ, മലേഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളിലെ നഗരങ്ങളാണു മറ്റു മൂന്നു നഗരങ്ങൾ

ഖരമാലിന്യ നിർമാർജനത്തിൽ ആലപ്പുഴ നടത്തിയ തീവ്രമായ പരിശ്രമം ദുർഗന്ധമില്ലാത്ത നഗരമാക്കി ആലപ്പുഴയെ മാറ്റിയെന്ന് യുഎൻഇപി റിപ്പോർട് പറയുന്നു. നഗരമാലിന്യങ്ങൾ തള്ളുന്ന സർവോദയപുരത്തെ പൊതുജനങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് വികേന്ദ്രീകൃത മാലിന്യ നിർമാർജന പദ്ധതി ആലപ്പുഴ നഗരസഭാ നടപ്പിലാക്കാൻ ആരംഭിക്കുന്നത്.

മന്ത്രി തോമസ് ഐസക് കഴിഞ്ഞ തവണ എംഎൽഎ ആയിരുന്നപ്പോൾ തുടങ്ങിവച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിക്കു ദേശീയതലത്തിൽ ഉൾപ്പെടെ ലഭിച്ച അംഗീകാരങ്ങളെയും യുഎൻഇപി പ്രത്യേകം പരാമർശിക്കുന്നു.

Be the first to comment on "യു‍എൻ പട്ടികയിൽ ആലപ്പുഴ ലോകത്തെ മികച്ച രണ്ടാമത്തെ നഗരം. നേട്ടം ഖരമാലിന്യ സംസ്കരണത്തിൽ"

Leave a comment

Your email address will not be published.


*