ഭോപ്പാൽ ദുരന്തത്തിന് 33 വയസ്സ്. ഇന്നും ശാരീരിക ദൗർബല്യങ്ങൾ ബാധിച്ചു കുട്ടികൾ

ഇരുപതിനായിരത്തോളം പേരുടെ മരണത്തിനിടയായ ഭോപ്പാല്‍ വാതക ദുരന്തം നടന്നിട്ട് ഇന്നേക്ക് 33 വര്‍ഷം തികയുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്‍റെ ഭോപ്പാല്‍ പ്ളാന്‍റില്‍ നിന്ന് മാരകമായ മീതൈല്‍ ഐസോ സൈനേറ്റ് (എം.ഐ.സി) വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് 1984 ഡിസംബർ 2 ന് രാത്രി സമാനതകളിലാത്ത ഈ കൊടിയ ദുരന്തമുണ്ടായത്.

നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഭയാനകമായ വ്യാവസായിക ദുരന്തമാണ് ഭോപ്പാലിലുണ്ടായത്. ആ ദുരന്തത്തിനിരയായ പതിനായിരക്കണക്കിനാളുകള്‍ ശാരീരികമായ അവശതകള്‍ അനുഭവിച്ച് ഇന്നും ജീവിക്കുന്നുവെന്നതാണ് ഗൗരവപരമായ സത്യം. ഇന്നും ദുരന്തബാധകപ്രദേശങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കുമടക്കം നിരവധി ശാരീരിക അവശതകളും ദൗർബല്യങ്ങളും ഉണ്ടാവുന്നുവെന്നു ന്യൂസ് 18 റിപ്പോർട് ചെയ്യുന്നു

മുഹമ്മദ് അഫ്താബിനു അഞ്ച് വയസ്സാണ്. 1994 ൽ മഹാദുരന്തം ഉണ്ടാവുമ്പോൾ അഫ്താബിന്റെ ഉമ്മയ്ക്ക് പ്രായം ഒരു വയസ്സിനടുത്ത് മാത്രം. Down Syndrome എന്ന ശാരീരിക ദൗർബല്യത്തോടെയാണ് അഫ്താബ് ജനിക്കുന്നത്. വാതകദുരന്തത്തിന്റെ പ്രത്യാഘാതം എതമാത്രം ഭോപ്പാലിൽ നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അഫ്താബ്. ഒട്ടേറെ ചികിത്സകൾക്ക് ശേഷം മകന്റെ ശാരീരികാവസ്ഥയിൽ നല്ല മാറ്റമുണ്ടെന്നു അഫ്താബിന്റെ ഉമ്മ ന്യൂസ് 18 നോട് പറയുന്നു.

പൂനം സിങിന്റെ മകനാണ് അഞ്ചു വയസ്സുകാരനായ അക്ഷത്. ജനിച്ചശേഷമുള്ള ആദ്യ വർഷങ്ങളിൽ അക്ഷത്തിനു നടക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. ചിനഗിരി മെഡിക്കൽ ട്രസ്റ്റിന്റെ സഹായത്തോടെ മാസങ്ങളോളം ചികിത്സ തേടിയ അക്ഷത്തിനു ഇപ്പോൾ തന്റെ അഞ്ചാം വയസ്സിൽ സംസാരിക്കാൻ കഴിയുന്നു.

ശാരീരിക ദൗർബല്യങ്ങളുള്ള 900 കുട്ടികളാണ് തങ്ങളുടെ സ്ഥാപനത്തിൽ ചികിത്സ തേടുന്നതെന്നു ചിനഗിരി മെഡിക്കൽ ട്രസ്റ്റിലെ റഷീദയും ചാമ്പ ദേവിയും പറയുന്നു. ഇതിൽ 193 കുട്ടികൾക്കു സ്ഥിരം ചികിത്സയാണ്. ഭോപ്പാൽ വാതകദുരന്തത്തെ അതിജീവിച്ച റഷീദ ബിയും ചാമ്പ ദേവി ശുക്ലയും 2006 ൽ ആരംഭിച്ച ട്രസ്റ് ആണ് ചിനഗിരി മെഡിക്കൽ ട്രസ്റ്

Be the first to comment on "ഭോപ്പാൽ ദുരന്തത്തിന് 33 വയസ്സ്. ഇന്നും ശാരീരിക ദൗർബല്യങ്ങൾ ബാധിച്ചു കുട്ടികൾ"

Leave a comment

Your email address will not be published.


*