ബാലറ്റ് പേപറുള്ളിടത്തെല്ലാം ബിജെപി പൊട്ടുന്നു. ഇനിയും ഇവിഎമ്മിനെ വിശ്വസിക്കണോ?

കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പോടെ രാജ്യത്ത് ഏറെ വിവാദമായ ഒന്നാണ് വോട്ടിങ്ങ് മെഷീനിലെ കൃതിമത്വം. യുപിയടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി വോട്ടിങ്ങ് മെഷീനില്‍ കൃതിമത്തം കാണിക്കുന്നുവെന്നതായിരുന്നു പരാതി. ഏതു പാര്‍ട്ടിക്ക് വോട്ടു ചെയ്താലും ബിജെപിക്ക് വോട്ട് പോവുന്ന അവസ്ഥ പലയിടങ്ങളിലും പിടിക്കപ്പെട്ടു. തുടര്‍ന്നും അവയെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു ബിജെപിയും കേന്ദ്രഭരണകൂടവും. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിഎമ്മിന്റെ സുതാര്യത വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. യുപിയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ വിലയിരുത്തി , വോട്ടിങ്ങ് മെഷീനുളളിടത്ത് തൂത്തുവാരുന്ന ബി.ജെ.പി
ബാലറ്റ് പേപ്പറുകള്‍ ഉള്ളിടത്തെല്ലാം തോല്‍ക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍.

മാധ്യമം പത്രത്തിന്റെ സീനിയര്‍ ലേഖകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഹസനുല്‍ ബന്നയുടെ ഫേസ്ബുക്ക് കുറിപ്പിലാണ് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ ദയനീയ പരാജയത്തെ തുറന്നു കാണിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം :

”ഇ.വി.എമ്മില്‍ തൂത്തുവാരുന്ന ബി.ജെ.പി
ബാലറ്റുള്ളിടത്തെല്ലാം തോല്‍ക്കുന്നതെങ്ങിനെ?

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്തേ എഴുതാത്തത് എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. ഇന്ന് രാവിലെയാണ് സുഹൃത്ത് സുരഭി സിംഗ്, അജയ് കുമാര്‍ ദുബെയെ ഉദ്ധരിച്ച് ഒരു ചിത്രം നല്‍കിയത്. വോട്ടിംഗ് യന്ത്രമുപയോഗിച്ചിടത്തെല്ലാം ബി.ജെ.പി തൂത്തുവാരിയപ്പോള്‍ ബാലറ്റ് പേപ്പര്‍ വെച്ചിടത്തെല്ലാം ബി.ജെ.പിയെ തൂത്തുവാരുന്നതാണ് ഫലം.

ഫലം വിശദമായി താഴെ:

മഹാ പൗര് അഥവാ മേയര്‍
(ഉപയോഗിച്ചത് വോട്ടിംഗ് യന്ത്രം)

ആകെ 16
തെരഞ്ഞെടുപ്പ് നടന്നത് 16
ബി.ജെ.പി ജയിച്ചത് 14
ബി.ജെ.പി തോറ്റത് 2

നഗര പഞ്ചായത്ത് അധ്യക്ഷന്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍)

ആകെ 438
തെരഞ്ഞെടുപ്പ് നടന്നത് 437
ബി.ജെ.പി ജയിച്ചത് 100
ബി.ജെ.പി തോറ്റത് 337

നഗര പഞ്ചായത്ത് അംഗങ്ങള്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍)

ആകെ 5434
തെരഞ്ഞെടുപ്പ് നടന്നത് 5390
ബി.ജെ.പി ജയിച്ചത് 662
ബി.ജെ.പി തോറ്റത് 4728

നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍)

ആകെ 198
തെരഞ്ഞെടുപ്പ് നടന്നത് 195
ബി.ജെ.പി ജയിച്ചത് 68
ബി.ജെ.പി തോറ്റത് 127

നഗരപാലികാ പരിഷത്ത് അംഗങ്ങള്‍
(ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍)

ആകെ 5261
തെരഞ്ഞെടുപ്പ് നടന്നത് 5217
ബി.ജെ.പി ജയിച്ചത് 914
ബി.ജെ.പി തോറ്റത് 4303

രണ്ട് സ്ഥാനാര്‍ഥികളും അവരുടെ കുടുംബങ്ങളും തങ്ങള്‍ ചെയ്ത വോട്ടും ബി.ജെ.പിക്ക് പോയി സംപൂജ്യരതിന്‍െറ വീഡിയോ ഈ പോസ്റ്റിന് മുമ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇനിയും ഇ.വി.എമ്മിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം നമുക്ക് പരിഹസിക്കാം.”

Be the first to comment on "ബാലറ്റ് പേപറുള്ളിടത്തെല്ലാം ബിജെപി പൊട്ടുന്നു. ഇനിയും ഇവിഎമ്മിനെ വിശ്വസിക്കണോ?"

Leave a comment

Your email address will not be published.


*