ഓർമയായത് ഹോളിവുഡിലെ ആദ്യ ഇന്ത്യക്കാരന്‍. ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടനും നടനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ശശി കപൂറിനെ രാജ്യം 2011ല്‍ പത്മഭൂഷനും 2015ല്‍ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചു. പൃഥ്വിരാജ് കപൂറിന്റെ മൂന്നാമത്തെ മകനാണ് അദ്ദേഹം. രാജ് കപൂറിന്റെയും ഷമ്മി കപൂറിൻറെയും ഇളയ സഹോദരനാണ്. . കരൺ കപൂർ, കുനാൽ കപൂർ, സഞ്ജന കപൂർ എന്നിവരാണ് മക്കൾ.

ബോംബെ ടാക്കീസ്, ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, കോണ്‍റാഡ് റൂക്ക്സ്, സിദ്ധാര്‍ഥ തുടങ്ങിയവയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു ശശി കപൂർ. നാലാം വയസ്സിൽ സിനിമാരംഗത്തെത്തിയ കപൂർ 12 ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു.

ഹിന്ദി സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയചിത്രങ്ങളുൾപ്പടെ 116 ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചു. ഷർമിള ടഗോർ, സീനത്ത് അമൻ, രാഖി, ഹേമമാലിനി, നന്ദ എന്നിവർക്കൊപ്പം അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. അമിതാഭ് ബച്ചനൊപ്പം ചേർന്നുള്ള ദീവാർ, സുഹാഗ്, കഭീ കഭീ, ത്രിശൂൽ, സിൽസില, നമക് ഹലാൽ എന്നിവ ഏറെ വിജയകരമായ ചിത്രങ്ങളായിരുന്നു. അമിതാഭ് ബച്ചനെ വെച്ച് 1991ൽ അജൂബ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988 ൽ Vozvrashcheniye Bagdadskogo എന്ന റഷ്യൻ സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറിനെ വിവാഹം കഴിച്ചു. 1984ൽ കാൻസർ ബാധിച്ച് അവർ മരണപ്പെട്ടു.

Be the first to comment on "ഓർമയായത് ഹോളിവുഡിലെ ആദ്യ ഇന്ത്യക്കാരന്‍. ശശി കപൂര്‍ അന്തരിച്ചു"

Leave a comment

Your email address will not be published.


*