ഇന്ത്യൻ നിയമപ്രകാരം ഒരു ക്രിമിനലാണ് ഞാൻ , ഒബാമയോട് അക്കൈയുടെ ചോദ്യങ്ങൾ

ട്രാൻസ്‌ജെൻഡർ ആയതിനാൽ മാത്രം ഈ രാജ്യത്തെ നിയമം ക്രിമിനൽ എന്ന് മുദ്രകുത്തിയ ഒരാൾ എന്ന് സ്വയം അഭിസംബോധന ചെയ്തായിരുന്നു ബാംഗ്ലൂർ സ്വദേശിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ അക്കൈ പത്മശാലി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയോട് ചോദ്യങ്ങൾ ചോദിച്ചത്. ഡൽഹിയിൽ ഒബാമ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംവാദത്തിൽ അക്കൈ പത്മശാലിയുടെ ഒബാമയോടുള്ള ചോദ്യങ്ങൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സും ഒബാമയും നേരിട്ടത്.

” മിസ്റ്റർ പ്രസിഡന്റ്‌ , ഒബാമ ഫൗണ്ടേഷന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഞാനൊരു ട്രാൻസ്‌ജെൻഡർ വുമൺ ആണ്. എന്റെ പേര് ഡോ അക്കൈ പത്മശാലി എന്നാണ്. ഞാൻ ഒരു സെക്സ് വർക്കർ ആയിരുന്നു. ഞാനൊരു യാചകയായിരുന്നു. ഞാൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും തഴയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ഒപ്പം ഞാൻ കറുത്ത സൗന്ദര്യമാണ് ( ബ്ലാക് ബ്യൂട്ടി ) . ഐ ലവ് യൂ.

മിസ്റ്റർ പ്രസിഡണ്ട് . ഒരു സാമൂഹ്യ പ്രവർത്തക എന്നനിലയിൽ നിങ്ങളുടെ മുന്നിൽ കുറെ സാമൂഹികപ്രശ്നനങ്ങൾ എനിക്ക് ഉന്നയിക്കാനുണ്ട്. എനിക്ക് എന്റെ നാടായ ബാംഗ്ലൂരിൽ നിന്നും ഇവിടെ ഡൽഹിക്ക് വരാൻ കഴിയുമായിരുന്നില്ല. കാരണം , ഞാൻ ഒരുപാട് സാമ്പത്തികപ്രയാസങ്ങൾ നേരിടുന്നുണ്ട്. ഞാൻ എന്നെ ഇവിടെ പങ്കെടുക്കാൻ സഹായിച്ച ചേഞ്ച് .ഓർഗ് നോട് നന്ദി പറയുകയാണ്.

രണ്ടു കാര്യങ്ങൾ എനിക്കിവിടെ പറയാനുണ്ട്. ഒന്ന് ഒരു ചോദ്യവും മറ്റൊന്ന് ഒരു റിക്വസ്റ്റും ആണ് .

ചോദ്യമിതാണ്. ഭരണകൂടഭീകരത ഇവിടെയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരെയാവുമ്പോൾ , ട്രാൻസ്‌ജെൻഡർ , ലൈംഗികന്യൂനപക്ഷങ്ങൾ , മതന്യൂനപക്ഷങ്ങൾ , വംശന്യൂനപക്ഷങ്ങൾ , വർഗന്യൂനപക്ഷങ്ങൾ , ജാതിന്യൂനപക്ഷങ്ങൾ.. എല്ലാ വിഭാഗങ്ങൾക്കുമെതിരെയാവുമ്പോൾ.. ഒരു കാരണവുമില്ലാതെ ഇവർ സമൂഹത്തിൽ വിവേചനങ്ങൾ അനുഭവിക്കുമ്പോൾ… പുരുഷാധിപത്യം നിറഞ്ഞ അധികാരം നിങ്ങൾക്കെതിരെയാവുമ്പോൾ.. ഞാനിവിടെ അതിനെതിരെയാണ്. ഞാൻ ഇന്ത്യയിലെ സെക്ഷൻ 377 പ്രകാരം ഒരു ക്രിമിനലാണ് . കാരണം  ട്രാൻസ്ജെൻഡറോ ഗേയോ ബൈസെക്ഷ്വലോ ആണെന്നതും . ഞാൻ എങ്ങനെയാണ് ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടത് .

What Obama Said To An Indian 'Criminal'

We need more leaders like Barack Obama.

Posted by ScoopWhoop on 2 डिसेंबर 2017

മറ്റൊന്ന് ട്രാൻസ്‌ജെൻഡർ സംരക്ഷണ ബില്ലിനെ കുറിച്ചാണ്. അതിന്റെ വിഷയത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തോട് സുതാര്യവും ജനാധിപത്യപരവുമായ ഒരു ചർച്ചക്ക് ഗവണ്മെന്റ് തയ്യാറാവുന്നില്ല. ഇവിടെ എങ്ങനെയാണ് ഞാൻ ഇതിനെതിരെ ശബ്ദമുയർത്തുക . എന്റെ ചോദ്യമാണ്. ഇത് ലോകത്തെങ്ങുമുള്ള പ്രശ്നമാണ്. ലോകമെങ്ങുമുള്ള ട്രാൻസ്‌ജെൻഡർ സമൂഹങ്ങൾ സാമൂഹ്യ അവഗണന നേരിടുകയാണ് . ഞങ്ങൾ തേടുന്നത് സ്നേഹവും അംഗീകാരവും ആണ് .

രണ്ടാമത്തേത് ഒരു റിക്വസ്റ്റാണ് . എനിക്ക് നിങ്ങളെ ആലിംഗനം ചെയ്യാമോ?”

നിറഞ്ഞ കയ്യടികളോടെ അക്കൈ പത്മശാലി ചോദിച്ചു. ‘ വൗ , നമ്മുക് ആലിംഗനം ചെയ്യാം . ഈ സെഷന് ശേഷം ‘ എന്ന മറുപടിയോടെ ആയിരുന്നു ഒബാമയുടെ പ്രതികരണം. ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിനെ കുറിച്ചും നിയമങ്ങളെ കുറിച്ചും കൃത്യമായ ധാരണയില്ലെന്നു പറഞ്ഞ ഒബാമ ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന അവഗണനക്കെതിരെ ഒന്നിച്ചു നാം ഇടപെടണമെന്നും പറഞ്ഞു.

Be the first to comment on "ഇന്ത്യൻ നിയമപ്രകാരം ഒരു ക്രിമിനലാണ് ഞാൻ , ഒബാമയോട് അക്കൈയുടെ ചോദ്യങ്ങൾ"

Leave a comment

Your email address will not be published.


*