പെന്‍ഡുലം ബുക്സ് പുസ്തകമേള ഡിസംബര്‍ പത്ത് മുതല്‍ ഇരുപത് വരെ

പുസ്തകപ്രസാധന രംഗത്തെ നവസംരഭമായ പെന്‍ഡുലം ബുക്സിന്റെ പ്രഥമ പുസ്തക മേള നിലമ്പൂര്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കുകയാണ്. പ്രസാധന രംഗത്തെ പ്രമുഖരായ ഡി സി ബുക്സ്,ഒലീവ്,അദര്‍ ബുക്സ്,പെന്‍ഡുലം ബുക്സ് ,എെ പി എച്ച് . റെഡ്ചെറി,വിദ്യാര്‍ഥി പബ്ലിക്കേഷന്‍ ,പ്രേഗ്രസീവ്, വചനം ബുക്സ്,വിചാരം ബുക്സ് തുടങ്ങി കേരളത്തിലെ ഇരുപതിലധികം വരുന്നപ്രസാധകരുടെ ,നുറിലധികം വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ മേളയിലുണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലൈബ്രററികള്‍ക്കും പ്രത്യേക കിഴിവ് ഉണ്ടാവുന്നതായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. പി കെ പാറക്കടവിന്റെ ‘പുസ്തകങ്ങള്‍ക്കും ജീവനുണ്ട് ‘ എന്ന ലേഖനസമാഹാരവും മെഹദ് മഖ്ബൂല്‍ രചിച്ച ‘പശു നമുക്ക് എന്തെല്ലാം തരുന്നു?’ എന്ന കവിതാസമാഹാരവും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പെൻഡുലം ബുക്സിന്റെ ആദ്യ പ്രസിദ്ധീകരണങ്ങളാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 9446190758

 

Be the first to comment on "പെന്‍ഡുലം ബുക്സ് പുസ്തകമേള ഡിസംബര്‍ പത്ത് മുതല്‍ ഇരുപത് വരെ"

Leave a comment

Your email address will not be published.


*