മധുരയിലെയും കാശിയിലെയും പള്ളികൾ പൊളിക്കും. വിദ്വേഷപ്രചാരണവുമായി ഹിന്ദുഹെൽപ്‌ലൈൻ

ബാബരി മസ്ജിദ് മാത്രമല്ല , മധുരയിലെയും കാശിയിലെയും മുസ്ലിം ആരാധനാലയങ്ങൾ കൂടി ഞങ്ങൾ പൊളിക്കുമെന്ന വിദ്വേഷപ്രചാരണവുമായി സോഷ്യൽ മീഡിയയിൽ ഹിന്ദു ഹെല്പ് ലൈൻ പ്രവർത്തകർ. ഹിന്ദുഹെൽപ്‌ലൈനിൻറെ ദേശീയ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥാണ് സോഷ്യൽ മീഡിയയയിലൂടെ മുസ്ലിം പള്ളികൾ പൊളിച്ചു ജയ് ശ്രീറാം വിളിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാബരി മസ്ജിദ് തകർത്ത സ്മരണയുടെ ഭാഗമായി മധുരം വിതരണം ചെയ്തെന്നും പ്രതീഷ് പറയുന്നു.

കേരളത്തിൽ വർഗീയതയുടെ വിഷവിത്തുകൾ പാകാൻ സംഘപരിവാർ റിക്രൂട്ട് ചെയ്ത വ്യക്തിയായ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥനെതിരെ ലൈംഗികപീഡനമടക്കമുള്ള ഗുരുതരമായ പരാതികൾ വന്നിട്ടും സംസ്ഥാനസർക്കാർ ഇതുവരെ നടപടിയെടുത്തു എന്ന ചോദ്യം വ്യാപകമായിരുന്നു. തൃപ്പൂണിത്തുറയിലെ ഘർവാപ്പസി പീഡന കേന്ദ്രത്തിൽ യുവതികളെ റിക്രൂട്ട് ചെയ്യുന്നതിലും ലൈംഗികമായി പീഡിപ്പിക്കുന്നതിലും പ്രതീഷിനുള്ള പങ്ക് പുറത്തുവന്നിരുന്നു.

സോഷ്യൽ മീഡിയയിലുടനീളം മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കുന്ന പ്രതീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ മുസ്ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണമെന്നു ആഹ്വനം ചെയ്ത രാധകൃഷ്ണപിള്ള അടക്കമുള്ളവർ ഷെയർ ചെയ്തിരുന്നു.

ലവ് ജിഹാദിനെതിരെ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന സംഘടനയുടെ ദേശീയ ജോയിന്റ് കോര്‍ഡിനേറ്റര്‍ എന്ന പദവിയില്‍ നിന്നാണ് പ്രതീഷിന്റെ പ്രവര്‍ത്തനങ്ങളും. ലൗ ജിഹാദിനെതിരെ എന്ന പേരിൽ സ്ഥാപിച്ച ഹിന്ദു ഹെല്പ് ലൈൻ എന്ന സംഘടന യുവാക്കൾക്ക് ആയുധപരിശീലനം അടക്കം നൽകുന്നതായി വിവരം ഉണ്ട്. ഇറ്റാലിയൻ പിസ്റ്റളുകൾ അടക്കം സ്വന്തമായുള്ള പ്രതീഷ് ഫേസ്‌ബുക്കിലൂടെ ഹിന്ദു യുവാക്കളോട് ആയുധം എടുക്കാൻ നിരവധി തവണ പരസ്യമായി ആഹ്വാനം ചെയ്യുന്നുമുണ്ട്

Be the first to comment on "മധുരയിലെയും കാശിയിലെയും പള്ളികൾ പൊളിക്കും. വിദ്വേഷപ്രചാരണവുമായി ഹിന്ദുഹെൽപ്‌ലൈൻ"

Leave a comment

Your email address will not be published.


*