രാജ്യത്തെ നടുക്കി രാജസ്ഥാനില്‍ തീവ്രഹിന്ദുത്വവാദികളുടെ ഭീകരത. ലവ് ജിഹാദ് എന്ന വ്യജപ്രചരണം നടത്തി മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു അക്രമികള്‍. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അക്രമികള്‍. മുഹമ്മദ് ബട്ട ശെയ്ഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പകുതിയോളം കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ശംഭുനാഥ് റൈഗാര്‍ എന്ന് തിരിച്ചറിഞ്ഞയാള്‍ മുഹമ്മദിനെ മര്‍ദ്ദിക്കുന്നതായി കാണാം.
മൃതദേഹത്തിനരികില്‍ നിന്ന് മര്‍ദ്ദിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കാര്‍ഷികോപകരണങ്ങളും യുവാവിന്റെ ബൈക്കും ചെരുപ്പുകളും പോലീസ് കണ്ടെത്തി.
മുമ്പ് പശുകടത്തെന്ന് ആരോപിച്ച് പെഹ്ലുഖാനെ സംഘ് പരിവാര്‍ അടിച്ചുകൊന്നത് രാജസ്ഥാനില്‍ വെച്ചായിരുന്നു.
Be the first to comment on "രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്നു. ലവ് ജിഹാദെന്ന വ്യാജപ്രചരണവും"