‘മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല’

ഇന്ന് ലോക മനുഷ്യാവകാശദിനം.

ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്. അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു

ചെഗുവേര

മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല എന്നെനിയ്ക്കു തോന്നുന്നു

വിന്‍സെന്റ് വാന്‍ഗോഗ്

പേന കൈയിലെടുക്കുക എന്നാൽ പോരിനിറങ്ങുക എന്നുതന്നെയാണ്‌.

വോള്‍ട്ടയര്‍

ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം

ബെര്‍തോള്‍ഡ് ബ്രെഹ്ത്

സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത

ഗാന്ധി

മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ

യേശു

ഭരണാധികാരിയുടെ വഞ്ചനെയെക്കാൾ കടുത്ത വഞ്ചനയില്ല

മുഹമ്മദ് നബി

സത്യം മനസ്സിലാക്കിയശേഷം അത് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്തമാണ്

കണ്‍ഫ്യൂഷസ്

കാർഷിക പ്രശ്നങ്ങളെക്കുറിച്ച് ഒന്നും തന്നെ അറിയാത്തവൻ, രാഷ്ട്ര നേതാവാകാൻ യോഗ്യനേ അല്ല.

സോക്രട്ടീസ്

മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.

ശ്രീനാരായണഗുരു

താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ

ഖലീഫ ഉമര്‍

എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്..അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്

കുഞ്ഞുണ്ണിമാഷ്

ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്‌, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും, ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും- എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ

ലിയോ ടോള്‍സ്റ്റോയി

മനുഷ്യസമ്പർക്കം ആത്മ നിരീക്ഷണത്തിനു പ്രേരകമാവുന്നു

കാഫ്ക

നിങ്ങൾ ചോദിക്കും:

“എന്തു കൊണ്ടാണ് നിങ്ങളുടെ കവിത

സ്വപ്നത്തെക്കുറിച്ച് ഇലകളെക്കുറിച്ച് പൂക്കളെക്കുറിച്ച്

നിങ്ങളുടെ നാട്ടിലെ അഗ്നിശൈലങ്ങളെക്കുറിച്ച് പാടാത്തതെന്ന്?”

വരൂ ഈ തെരുവിലെ ചോര കാണൂ!

വരൂ ഈ തെരുവിലെ ചോര കാണൂ!

പാബ്ലോ നെരൂദ

സ്വാതന്ത്ര്യത്തെ ഏതൊന്നു കൊണ്ടളക്കും, വ്യക്തികളിലെന്നപോലെ രാഷ്ട്രങ്ങളിലും? അതിജീവിക്കേണ്ട പ്രതിരോധത്തെ വച്ച്, മുങ്ങിത്താഴാതെ കിടക്കാൻ വേണ്ട യത്നത്തെ വച്ച്.

ഫെഡറിക് നീഷേ

കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം . എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണ്

എബ്രഹാം ലിങ്കണ്‍

ജാതി കൊണ്ട് ഒരു ഗുണവും ഇല്ല, അത് നമ്മുടെ സ്വാതന്ത്രം തടയുന്നു, ബുദ്ധി നശിപ്പിക്കുന്നു, സ്വാതന്ത്രവും ബുദ്ധിയും ഇല്ലാത്ത മനുഷ്യനെ എന്തിനു കൊള്ളാം

ശ്രീ നാരായണ ഗുരു

വര്‍ഗ്ഗ യുദ്ധങ്ങളുടെ കഥയാണ്‌ ചരിത്രം

കാറല്‍ മാര്‍ക്സ് 

ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ അത്യാഹിതമായിരിക്കും അത്. ഹിന്ദുക്കള്‍ എന്തൊക്കെപ്പറഞ്ഞാലും ഹിന്ദൂയിസം എന്നത് സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനുമെല്ലാം ഭീഷണിയാണു. അതു ജനാധിപത്യവിരുദ്ധമാണു. ഹിന്ദുരാഷ്ട്രം എന്ന സങ്കലപ്പത്തെ എന്തുവിലകൊടുത്തും എതിര്‍ക്കണം.

അംബേദ്കര്‍

Be the first to comment on "‘മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല’"

Leave a comment

Your email address will not be published.


*