‘ഫലസ്തീൻ മുസ്ലിംകളാണ് സഹോദരങ്ങൾ.’ ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളുന്നുവെന്നു ഫലസ്തീൻ ക്രിസ്ത്യാനികൾ

Palestinian Christians Representative Image

ജറൂസലം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവും അതിനോടുള്ള ലോകരാജ്യങ്ങളുടെ പ്രതികരണങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോട് ഇസ്രായേലി അധിനിവേശത്തിനു കീഴിൽ ജീവിക്കുന്ന ഫലസ്തീൻ ക്രിസ്ത്യാനികളുടെ പ്രതികരണം തേടി റിപ്പോർട് ചെയ്തിരിക്കുകയാണ് ടി ആർ ടി വേൾഡ് . ട്രംപിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും ഫലസ്തീന്റെ തലസ്ഥാനമാണ് ജറൂസലമെന്നും പ്രതികരിക്കുന്ന അവർ ഇസ്രായേൽ തങ്ങളുടെ മനുഷ്യാവകാശങ്ങൾ പോലും കവർന്നെടുത്തിരിക്കുന്നുവെന്നും പറയുന്നു.

” ഞാനെന്റെ മക്കളോട് എപ്പോഴും പറയാറുണ്ട് , നമ്മൾ ഇസ്രേയേലികളെ വെറുക്കുന്നില്ല , എന്നാൽ അവർ നമ്മോട് ചെയ്യുന്നതിനെയാണ് നാം വെറുക്കുന്നത് . പലപ്പോഴും പാശ്ചാത്യലോകത്തെ ക്രിസ്ത്യാനികൾ ഇസ്രയേലിനെ പിന്തുണക്കുമ്പോൾ അവർ പ്രചരിപ്പിക്കാറുള്ളത് ഫലസ്തീനിലെ ക്രിസ്ത്യാനികളെയും സഹായിക്കുന്നുവെന്നാണ്. പക്ഷേ , അത് തെറ്റായ പ്രചാരണമാണ്. ഇസ്രായേലാണ് എതിർഭാഗത്ത് . അവർ എല്ലാം അപഹരിച്ചു. ഫലസ്തീനികളുടെ ബാല്യം മുതലേ അവരുടെ ജീവിതം കവരുകയാണ് ഇസ്രായേൽ. ഇസ്രയേലിന്റെ സമ്മതമില്ലെങ്കിൽ നിങ്ങൾ ശ്വസിക്കുക പോലും ചെയ്യരുതെന്നാണ് അലിഖിതനിയമം. ഇസ്രായേലി ഗവണ്മെന്റിനെതിരെ സംസാരിക്കുന്നവരെയല്ലാം പത്തു മിനുട്ടിനുള്ളിൽ പിടിച്ചുകൊണ്ടുപോയി തടവിലിടുകയാണ് ഇവിടെ.” ബത്‌ലഹേം സ്വദേശിയായ ഫലസ്തീൻ ക്രിസ്ത്യൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മർവാൻ ഹർബ് പറയുന്നു.

”അവർക്ക് വേണമെങ്കിൽ നാളെ ചൈനയുടെ തലസ്ഥാനമാണ് ജറൂസലം എന്ന് പറയാം. അതുപോലെ തന്നെയാണ് ഇതും. ഞങ്ങൾ ഇതിനെ അംഗീകരിക്കില്ല ” ലേഖകന്റെ ചോദ്യത്തോട് മർവാൻ പ്രതികരിച്ചു.

” വൈവിധ്യങ്ങൾക്കിടയിലും പരസ്പരം മനസ്സിലാക്കിയാണ്  മുസ്ലിംകളും ക്രിസ്ത്യാനികളും ജീവിക്കുന്നത്. വളരെ പ്രധാനപ്പെട്ട അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ് ഞങ്ങൾക്ക് . സ്വാതന്ത്ര്യം ഇല്ല തങ്ങൾക്ക്. കുടിവെള്ളം പോലും നിഷേധിക്കപ്പെടുന്നു.” ”ഞങ്ങളോട് സഹകരിക്കുന്നത് മുസ്ലിംകളാണ്. ഫലസ്തീനിലെ മുസ്ലിം സഹോദരങ്ങൾ. ലോകത്തെങ്ങുമുള്ള ക്രിസ്ത്യൻ സഹോദരങ്ങളെക്കാൾ ഞങ്ങളെ മനസ്സിലാക്കുന്നതും പരിഗണിക്കുന്നതും ഫലസ്തീനിലെ മുസ്ലിംകളാണ്. ” ബത്‌ലഹേമിലെ ക്രിസ്ത്യൻ വിശ്വാസികൾ പ്രതികരിച്ചു.

” ഇസ്രായേലി ഗവൺമെൻറ് ഞങ്ങളോട് കാണിക്കുന്ന രീതികളെല്ലാം ഏറെ സങ്കടകരമാണ്. ലോകത്തെങ്ങുമുള്ളവരോട് ഇതിൽ ഇടപെടാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. ” സാന്റി കൊംസിയ എന്ന യുവതി ആവശ്യപ്പെട്ടു. നിലവിൽ ഇസ്രായേൽ അധിനിവേശത്തിനു കീഴിൽ ജീവിക്കുന്ന ഫലസ്തീൻ ക്രിസ്ത്യാനികൾക്ക് ജറൂസലേമിലേക്കു പോവണമെങ്കിൽ ഇസ്രായേലി ചെക്‌പോയിന്റിന്റെ സമ്മതമില്ലാതെ സാധിക്കില്ല

Be the first to comment on "‘ഫലസ്തീൻ മുസ്ലിംകളാണ് സഹോദരങ്ങൾ.’ ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളുന്നുവെന്നു ഫലസ്തീൻ ക്രിസ്ത്യാനികൾ"

Leave a comment

Your email address will not be published.


*