ഇഎംഎസ് ജാതിവാദിയും കീഴാളവിരുദ്ധനും ആണെന്ന് ഗൗരിയമ്മ

സിപിഎമ്മിന്റെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായ
ഇഎംഎസ് നമ്പൂതിരിപ്പാട് ജാതിചിന്ത വെച്ചുനടന്നയാളാണെന്നും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നുമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കെആര്‍ ഗൗരിയമ്മ. താന്‍ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞത് ഇഎംഎസ് ആണെന്നും അധികാരത്തില്‍ മേല്‍ജാതിക്കാര്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്ന് ഇഎംഎസ് കരുതിയിരുന്നതായും ഗൗരിയമ്മ പറയുന്നു. ന്യൂസ് 18 കേരളത്തിന്റെ അഭിമുഖ പരിപാടിയിലാണ് ഗൗരിയമ്മ ഇംഎംഎസിന്റെ ജാതിചിന്തകളെ കുറിച്ച് പറഞ്ഞത്.

” ഇഎംഎസ് കള്ളനായിരുന്നു. അയാളെക്കുറിച്ച് എനിക്ക് ഒരു മതിപ്പുമില്ല. അതുകൊണ്ടാണ് മരിച്ചപ്പോള്‍ കാണാന്‍ പോയെങ്കിലും ഞാന്‍ റീത്ത് വയ്ക്കാതിരുന്നത്. ” കേരള രാഷ്ട്രീയത്തില്‍ ഏഴു പതിറ്റാണ്ടോളം അനുഭവസമ്പത്തുള്ള ഗൗരിയമ്മ പറയുന്നു.

സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് ഇ.എം.എസ് എന്നും ഗൗരിയമ്മ പറയുന്നു. താഴ്ന്നജാതിക്കാരെ മുഖ്യമന്ത്രിയാക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. മേല്‍ജാതിക്കാരാകണം ഭരണം നടത്തേണ്ടത് എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെയാണ് ഭരണമികവില്ലാഞ്ഞിട്ട് കൂടി നായനാരെ മുഖ്യമന്ത്രിയാക്കിയത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതി നല്‍കുന്നതില്‍ ഒപ്പിടുക മാത്രമാണ് നായനാര്‍ ചെയ്തിട്ടുള്ളതെന്നും, സ്വന്തമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി

Be the first to comment on "ഇഎംഎസ് ജാതിവാദിയും കീഴാളവിരുദ്ധനും ആണെന്ന് ഗൗരിയമ്മ"

Leave a comment

Your email address will not be published.


*