ഷാർജ ലോക സംഗീതോത്സവം ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു  വരെ

സംഗീതപ്രേമികൾക്ക്  വിരുന്നൊരുക്കുന്ന ഷാർജ ലോക സംഗീതോത്സവത്തിന്റെ അഞ്ചാം പതിപ്പ് ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു വരെ നടക്കും. ഷാർജ കൊമേഴ്സ് ആന്ഡ് ടൂറിസം വകുപ്പും അല് മജാസ് ആംഫി തീയറ്ററുമായി ചേര്ന്ന് ഷാർജ ഇന്വെസ്റ്റ്മെന്റ് ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്)യാണ് സംഗീതോത്സവം അവതരിപ്പിക്കുന്നത്.

കുവൈത്ത്, സ്പെയിൻ , ഹംഗറി, ഉക്രൈൻ , അർജന്റീന , സിറിയ, ഈജിപ്ത്, ഇറാഖ്, ലെബനൻ  തുടങ്ങി പതിനൊന്നു രാജ്യങ്ങളിൽ  നിന്നുള്ള പ്രതിഭകൾ  സംഗീതോത്സവത്തിന്റെ ഭാഗമാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നുള്ള സംഗീതാസ്വാദകരും അവതാരകരും ഒത്തുചേരുന്ന ഷാർജ ലോക സംഗീതോത്സവത്തില് വേറിട്ട അനുഭവങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്.

“ തിരക്കു പിടിച്ച ദൈനംദിന ജീവിതത്തിനിടയിൽ  നിന്ന്  മാറിനില്ക്കുന്ന എട്ടു മനോഹര ദിവസങ്ങളാണ് ഷാർജ ലോക സംഗീതോത്സവം സമ്മാനിക്കാനൊരുങ്ങുന്നത്. പാശ്ചാത്യ സംഗീതത്തിന്റെയും പരമ്പരാഗത സംഗീതത്തിന്റെയും സമന്വയം ഇവിടെയൊരുക്കുന്നുണ്ട്. സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷത്തോടൊപ്പം ഈ നാടിന്റെ പരമ്പരാഗത മൂല്യങ്ങളെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ സംഗീതോത്സവം “ ഷാർജ ലോക സംഗീതോത്സവത്തിന്റെ മാനേജർ  ആര്ടിസ്റ്റ് ഫുറാത്ത് ഖദ്ദൂരി പറഞ്ഞു.

അൽ  മജാസ് ആംഫി തീയറ്റർ , ഫ്ലാഗ് ഐലന്ഡ്, അൽ  ഖസബ, അൽ  മജാസ് വാട്ടർ  ഫ്രന്ഡ് എന്നീ നാലു വേദികളിലായി പതിനാലു കണ്സേര്ട്ടുകൾ  അരങ്ങേറും. ഇതില് അൽ  മജാസ് ആംഫി തീയറ്റർ , ഫ്ലാഗ് ഐലന്ഡ് തീയറ്റർ  എന്നിവിടങ്ങളിൽ  നടക്കുന്ന അഞ്ചു കണ്സേര്ട്ടുകളിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. അൽ  ഖസബ, അൽ  മജാസ് വാട്ടർ  ഫ്രന്ഡ് എന്നിവിടങ്ങളിൽ  അരങ്ങേറുന്ന ബാക്കിയുള്ള കണ്സേര്ട്ടുകളിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ  അറിയിച്ചു.

യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിൽ  അരങ്ങേറുന്ന സംഗീതോത്സവത്തിൽ  ഇത്തവണ ആസ്വാദകർക്കായി സംഗീത മത്സരവും ഒരുക്കുന്നുണ്ട്. അൽ  ഖസബയായിരിക്കും വേദി. പരിപാടിയുടെ ടിക്കറ്റുകൾ ticketmaster.ae  എന്ന വെബ്സൈറ്റില് ലഭ്യമാണ്. അൽ  ഖസബ തീയറ്റർ , അൽ  മജാസ് ആംഫി തീയറ്റർ , ഫ്ലാഗ് ഐലന്ഡ് തീയറ്റർ , അൽ  മജാസ് വാട്ടർ  ഫ്രന്ഡ് എന്നിവിടങ്ങളിൽ  നിന്നു നേരിട്ടു വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Be the first to comment on "ഷാർജ ലോക സംഗീതോത്സവം ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു  വരെ"

Leave a comment

Your email address will not be published.


*