‘നിങ്ങളൊക്കെയീ ഭൂമിയിൽ നിന്നേ പോകേണ്ടവരാ’, ട്രാൻസ്ജെൻഡറുകളോട് കോഴിക്കോട് ടൗൺ എസ്‌ഐ

രാത്രി റോഡിലൂടെ നടന്നതിന് അപമാനവും പോലീസിൽ നിന്ന് മർദ്ധനവും സഹിക്കേണ്ടിവന്ന ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകളോട് ‘നിങ്ങളൊക്കെയീ ഭൂമിയിൽ നിന്നേ പോകേണ്ടവരാ’ എന്ന് പോലീസ് ഉദ്യോഗസ്ഥൻ . ബുധനാഴ്ച രാത്രി കോഴിക്കോട് മിഠായി തെരുവിലൂടെ താജ് റോഡിലേക്ക് നടക്കവെയാണ് അഞ്ചോളം വരുന്ന ട്രാന്സ്ജെന്ഡറുകൾക്ക് നേരെ പോലീസ് അതിക്രമം നടത്തുന്നത്. ക്രൂരമായ മർദനം തുടരുന്നതിന് ഇടയിൽ ടൗൺ എസ്.ഐയോട് “അടിക്കല്ലേ സാറേ.. മരിച്ചു പോകും” എന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ഈ ഭൂമിയിൽ നിന്ന് തന്നെ പോകേണ്ടവർ ആണ് എന്ന് ആക്രോശിക്കുക ആയിരുന്നുവെന്നു മർദ്ധനമേറ്റവർ തങ്ങളെ ബീച്ച് ഹോസ്പിറ്റലിൽ സന്ദർശിക്കാനെത്തിയ ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിനിധികളോട് പറഞ്ഞു.

തുടർവിദ്യാഭ്യാസ കലോത്സവത്തിൽ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തി തിരിച്ചുപോവുമ്പോഴാണ് മര്‍ദ്ദനമേറ്റതെന്ന് ഇവര്‍ മാധ്യമത്തോട് പറഞ്ഞു. രാത്രി സഞ്ചരിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ വ്യാപകമാവുന്നുവെന്നും ഇവര്‍ പറയുന്നു

കോഴിക്കോട് മിഠായി തെരുവിലൂടെ താജ് റോഡിലേക്ക് നടക്കവേ ആണ് ജാസ്മിനും സുസ്മിക്കും നേരെ പോലീസ് അതിക്രമം നടത്തുന്നത്. ക്രൂരമാ…

Posted by Naeem Gafoor NK on 28 डिसेंबर 2017

മര്‍ദ്ദനമേറ്റ സുസ്മിക്കും ജാസ്മിക്കും കൈകള്‍ക്കും കാലിനും സാരമായ പരിക്കുണ്ട്. ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

” സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന്റെ കോഴിക്കോടെന്ന കിനാശ്ശേരിയിലാണ് ട്രാൻസ് യുവതികൾക്ക് ഈ ആക്രമണം നേരിട്ടത്… പോലീസ് ജനസൗഹാർദ്ധമാകുന്നത് ഇങ്ങനെയാണോ എന്ന് കൂടി പിണറായി വിജയൻ വ്യക്തമാക്കണം…ഒന്ന് കരുതിയിരിക്കാൻ വേണ്ടിയാണു” , ജാസ്മിൻ പികെ ഫേസ്‌ബുക്കിൽ എഴുതി

ഫോട്ടോ – നിമിഷ

 

Be the first to comment on "‘നിങ്ങളൊക്കെയീ ഭൂമിയിൽ നിന്നേ പോകേണ്ടവരാ’, ട്രാൻസ്ജെൻഡറുകളോട് കോഴിക്കോട് ടൗൺ എസ്‌ഐ"

Leave a comment

Your email address will not be published.


*