ദലിത് റാലിക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം. ദലിത് യുവാവ് കൊല്ലപ്പെട്ടു

പൂനെയില്‍ ദലിത് സംഘടനകള്‍ സംഘടിപ്പിച്ച റാലിക്ക് നേരെ സംഘ്‍പരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. കാവിക്കൊടികളും ഹിന്ദുത്വ വിളികളുമായി റാലിക്കെതിരെ ആക്രോശിച്ച് രംഗത്തുവന്ന സംഘ്‍പരിപരിവാര്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ദലിത് യുവാവ് രാഹുല്‍ (28) കൊല്ലപ്പെട്ടു. 50 ഓളം വാഹനങ്ങള്‍ അഗ്നിക്കിരയായി. കോറെഗോൺ ഭീമ യുദ്ധത്തിന്‍റെ 200 ാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ ദലിത് റാലിക്ക് നേരെയാണ് സംഘ്‍പരിവാര്‍ അതിക്രമമുണ്ടായത്.

ബ്രിട്ടീഷ് വിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സംഘ്‍പരിവാറുകാര്‍ ആക്രോശിച്ചുകൊണ്ടിരുന്നത്. റാലിക്കെത്തിയവര്‍ക്ക് നേരെ സംഘ്‍പരിവാറുകാര്‍ കല്ലെറിഞ്ഞതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. രാധിക വെമുല അടക്കമുള്ള പ്രമുഖരായ ദലിത് അവകാശ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

” ഭീമാ കൊറേഗാവ് യുദ്ധവിജയ സമരണക്കെത്തിയ ജനങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ 28 വയസ്സുള്ള രാഹുൽ കൊല്ലപ്പെട്ടു. ശിക്രാപ്പൂർ പോലീസാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്. സസൂൺ ജനറൽ ഹോസ്പിറ്റലിൽ ബോഡി പോസ്റ്റുമോർട്ടം നടക്കുകയാണ്. പൂനെ – അഹമ്മദ് നഗർ ഹൈവേക്കു സമീപത്തായുള്ള പാബൽ, ശി ക്രാപ്പൂർ എന്നീ സവർണ്ണ ഗ്രാമങ്ങളിൽ നിന്നുള്ള കാവിക്കൊടിയേന്തിയ മറാത്താ സംഘപരിവാർ ഭീകരരാണ് ആസൂത്രിതമായ ആക്രമണം നടത്തിയത്. അക്രമികൾ 50 വാഹനങ്ങൾ കല്ലെറിഞ്ഞു തകർക്കുകയും 25 വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ദലിത് യുദ്ധവിജയ റാലിയെ പരാജയപ്പെടുത്തുവാനും തടയുവാനും ബ്രാഹ്മണ – പേശ്വാ സംഘടനകൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ മുൻതീരുമാനമെന്നോണം 20 കിലോമീറ്ററോളം ഭീമാ കോറേഗാവ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകൾ അടഞ്ഞുകിടന്നിരുന്നു. ആഹാരവും കുടിവെള്ളവും മുട്ടിക്കുക എന്നതായിരുന്നു സവർണ്ണ ഗൂഢാലോചന. സെൻട്രൽ റിസർവ് ഫോഴ്സിന്റെ 2 കമ്പനി പോലീസ് സ്ഥലത്തു ക്യാമ്പു ചെയ്തിരുന്നുവെങ്കിലും അക്രമം തടയാൻ കാര്യമായി അവർ ഇടപെട്ടില്ല.” പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ ദലിത് ആക്ടിവിസ്റ്റ് കെ അംബുജാക്ഷന്‍ എഴുതുന്നു.

Be the first to comment on "ദലിത് റാലിക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം. ദലിത് യുവാവ് കൊല്ലപ്പെട്ടു"

Leave a comment

Your email address will not be published.


*