പൂനെയിലേത് RSS ഫാസിസത്തിനെതിരായ ദലിത് ചെറുത്തുനില്‍പ്പ് : രാഹുല്‍ ഗാന്ധി

രാജ്യത്തെ ദലിത് സമൂഹത്തെ എന്നും ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെന്ന് മുദ്രകുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഫാസിസ്റ്റ് നയമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പൂനെയില്‍ ദലിത് സംഘടനകള്‍ സംഘടിപ്പിച്ച റാലിക്ക് നേരെ സംഘ്‍പരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍. ഉനയും രോഹിത് വെമുലയും ഇപ്പോള്‍ ഭീമ-കൊറേഗോണും അതിനെതിരായ ദലിത് ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.

കോറെഗോൺ ഭീമ യുദ്ധത്തിന്‍റെ 200 ാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ ദലിത് റാലിക്ക് നേരെയാണ് സംഘ്‍പരിവാര്‍ അതിക്രമമുണ്ടായത്.
കാവിക്കൊടികളും ഹിന്ദുത്വ മുദ്രാവാക്യങ്ങളുമായി ദലിത് റാലിക്കെതിരെ ആക്രോശിച്ച് രംഗത്തുവന്ന സംഘ്‍പരിപരിവാര്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ദലിത് യുവാവ് രാഹുല്‍ (28) കൊല്ലപ്പെട്ടു. 50 ഓളം വാഹനങ്ങള്‍ അഗ്നിക്കിരയായി.

ബ്രിട്ടീഷ് വിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സംഘ്‍പരിവാറുകാര്‍ ആക്രോശിച്ചുകൊണ്ടിരുന്നത്. റാലിക്കെത്തിയവര്‍ക്ക് നേരെ സംഘ്‍പരിവാറുകാര്‍ കല്ലെറിഞ്ഞതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. രാധിക വെമുല അടക്കമുള്ള പ്രമുഖരായ ദലിത് അവകാശ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Be the first to comment on "പൂനെയിലേത് RSS ഫാസിസത്തിനെതിരായ ദലിത് ചെറുത്തുനില്‍പ്പ് : രാഹുല്‍ ഗാന്ധി"

Leave a comment

Your email address will not be published.


*