450 കൊലപാതകങ്ങൾ, 2729 യുവാക്കൾ അറസ്റ്റിൽ. 2017 ലെ കാശ്‌മീർ

BUDGAM, INDIA - MAY 23: Embroidery artisan Farooq Ahmad Dar, who was used as a human shield by army, sits in his home in Chill village on May 23, 2017 in Budgam, India. A video of Dar tied to the bonnet of the jeep went viral, triggering a public outcry. Army Major Leethul Gogoi, who tied Dar to the bonnet, revealed that he has taken this impromptu act in order to save 12 lives, as the 1200 people have surrounded ITBP personnel and polling staff inside Utligam polling station where petrol bombs were also being hurled. Gogoi also claimed that Dar was among a group of people pelting security forces with stones. Dar denies the allegation and claims he was returning from his brother-in-law house. (Photo by Waseem Andrabi/Hindustan Times via Getty Images)

2017ല്‍ കാശ്‌മീരിൽ കൊല്ലപ്പെട്ടത് 450 പേർ . കാശ്‌മീരിലെ പൊതുജനങ്ങളും സമരക്കാരും സായുധ സേനാംഗങ്ങളും ഉൾപ്പടെ കഴിഞ്ഞ വർഷം 450 പേർ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റെെറ്റ്സ് റിവ്യൂ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനം കാരണം കൊല്ലപ്പെട്ടത് 13 പേരാണ്. നാല് സ്ത്രീകളാണ് ഇതില്‍.

ഒപ്പം 2017 ൽ കാശ്‌മീരിൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌ 2729 യുവാക്കളെ . ഇതിൽ 129 പേരെ പിഎസ്എ ( പൊതു സുരക്ഷാനിയമം ) പ്രകാരമാണ് തടവിലിട്ടിരിക്കുന്നത്. തെരുവുകളിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തു , ആക്രമിക്കാൻ വന്ന ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലുകളെറിഞ്ഞു എന്നുള്ളവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എന്ന് ഗ്രെയ്റ്റർ കശ്മീർ റിപ്പോർട് ചെയ്യുന്നു.

2017 ഏപ്രില്‍ ഒമ്പതിനായിരുന്നു കശ്മീര്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 7% ആയിരുന്നു പോളിങ്. അന്ന് സെെന്യം നടത്തിയ പോളിങ് ബൂത്ത് വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടു. അന്നേദിവസം , ബീര്‍വയില്‍ ഫറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് ഇന്ത്യൻ സൈന്യം റോന്തുചുറ്റിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സൈന്യത്തിനെതിരെ കല്ലെറിയുന്ന യുവാവാണ് ഇയാള്‍ എന്നാരോപിച്ചാണ് ജീപ്പില്‍ കെട്ടിയിട്ടത്.

 

Be the first to comment on "450 കൊലപാതകങ്ങൾ, 2729 യുവാക്കൾ അറസ്റ്റിൽ. 2017 ലെ കാശ്‌മീർ"

Leave a comment

Your email address will not be published.


*