ഒരു പോരാട്ടവും പകുതിക്ക് വെച്ച് നിർത്താനാവില്ല. സഫ്‌ദറിന്റെ ജീവിതപങ്കാളി പറയുന്നു

തെരുവു നാടകരംഗത്തെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് മാലശ്രീ. ഇന്ത്യ കണ്ട എക്കാലത്തെയും ധീരനായ കലാപ്രവർത്തകൻ സഫ്‌ദർ ഹാഷ്‌മിയുടെ ജീവിതപങ്കാളി. 1989 ജനുവരി 2ന് സാഹിബാബാദിലെ തെരുവില്‍ കോൺഗ്രസ്സ് ബന്ധമുള്ള ഫാക്ടറി മുതലാളിമാരുടെ ഗുണ്ടകളാൽ സഫ്‌ദർ കൊല്ലപ്പെട്ടിട്ട് 29 വർഷമാവുന്നു.

സഫ്ദറിനെ രാഷ്ട്രീയ എതിരാളികൾ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോള്‍ പാതിയില്‍ നിര്‍ത്തിയ നാടകം സാഹിബാബാദിലെ ഝണ്ടാപുരിലെ അതേ തെരുവ് വേദിയാക്കി പുനരവതരിപ്പിക്കാന്‍ ധീരത കാട്ടി മാലശ്രീ. ആ സന്ദർഭത്തെ കുറിച്ച് മാലശ്രീ പറയുന്നു.

” സിഐടിയു 1998ല്‍ തൊഴിലാളികളുടെ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഏഴുദിവസത്തെ പണിമുടക്കായിരുന്നു അത്. ചരിത്രപരമായ ഒരു സമരമായിരുന്നു അത് – അന്നും ഇന്നും. ഞങ്ങള്‍ ആ സമരത്തിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ നാടക മൊരുക്കി. സമരത്തിനു ശേഷം ഞങ്ങള്‍ ആ നാടകത്തില്‍ മാറ്റം വരുത്തി ഹല്ലാബോല്‍ എന്ന പേരിലാക്കി തുടര്‍ന്നവതരിപ്പിച്ചു. 1973ലാണ് ജനനാട്യമഞ്ച് രൂപീകരിക്കുന്നത്. 1978ലാണ് തെരുവുനാടകം അവതരിപ്പിക്കാന്‍ തുടങ്ങുന്നത്. ചേരികളിലും തൊഴിലാളി കേന്ദ്രങ്ങളിലും ഫാക്ടറികളിലും സ്കൂളുകളിലും കോളേജുകളിലുമൊക്കെ ഞങ്ങള്‍ നാടകവുമായി ചെന്നു. ഡല്‍ഹിയിലും പരിസരങ്ങളിലുമൊക്കെ നടക്കുന്ന വിവിധ റാലികളിലും ഞങ്ങള്‍ തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോഴും അവതരിപ്പിക്കുന്നു.

Moloyshree Hashmi

ജനുവരി ഒന്നിനാണ് സഫ്ദര്‍ രക്തസാക്ഷിയാകുന്നത്. സഫ്ദറിന്റെ രക്തസാക്ഷിത്വമാണ് കൂടുതല്‍ കൂടുതല്‍ നാടകങ്ങളുമായി ജനങ്ങളിലേദേശാഭിമാനി ക്ക് ഇറങ്ങിച്ചെല്ലാന്‍ ഞങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നത്. ജനുവരി ഒന്നിനായിരുന്നു ആക്രമണം. രണ്ടിന് അദ്ദേഹം മരിച്ചു. മൂന്നിന് സംസ്കരിച്ചു. ഒരു നാടകവും അപൂര്‍ണമായി അവസാനിച്ചുകൂടാ എന്ന് നിര്‍ബമുള്ള ഞങ്ങള്‍ അവിടെ പോയി നാടകം വീണ്ടും അവതരിപ്പിച്ചു. ഞങ്ങളുടെ നാടകം പുരോഗമിക്കവേ, ജനങ്ങള്‍ അത് ആസ്വദിക്കവെയാണ് സഫ്ദര്‍ ഹാഷ്മി നിഷ്ഠൂരമായി ആക്രമിക്കപ്പെടുന്നത്. ഒരു നാടകത്തിനും അര്‍ധവിരാമം പാടില്ലെന്നതിനാല്‍ ഞങ്ങള്‍ അവിടെ ചെന്ന് അത് പൂര്‍ത്തിയാക്കി. തൊഴിലാളികളുമായി, അവരുടെ സമരങ്ങളുമായി കലാപ്രവര്‍ത്തകര്‍ക്കുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനായിരുന്നു ഞങ്ങള്‍ വീണ്ടും സാഹിബാബാദിലെത്തിയത്. ആ ഐക്യദാര്‍ഢ്യം ഞങ്ങള്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു.”

കടപ്പാട് – ദേശാഭിമാനി

Be the first to comment on "ഒരു പോരാട്ടവും പകുതിക്ക് വെച്ച് നിർത്താനാവില്ല. സഫ്‌ദറിന്റെ ജീവിതപങ്കാളി പറയുന്നു"

Leave a comment

Your email address will not be published.


*