പുതുമകളോടെ ഉത്തരകാലം. റീലോഞ്ചിങ്‌ ജനുവരി ഏഴിന്

നവമാധ്യമ ഇടപെടലുകൾക്ക് പുതിയ രൂപവു൦ ഉള്ളടക്കവു൦ രാഷ്ട്രീയവു൦ നൽകിയ ഉത്തരകാല൦ വെബ്‌സൈറ്റ് ഏറെ പുതുമകളോടെ റീലോഞ്ച് ചെയ്യുന്നു.ജനുവരി 7,ഞായറിന് എറണാകുളം കലൂർ ഫ്രൈഡേ ക്ലബ് ഹാളിൽ വെച്ചുനടക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ ഉത്തരകാലത്തിന്റെ റീലോഞ്ച് നിർവഹിക്കും. ഏഴു വർഷം പിന്നിടുന്ന ഉത്തരകാലം വെബ് പോർട്ടലിന്റെ നിലവിലെ എഡിറ്റർ ചിന്തകനും എഴുത്തുകാരനുമായ കെകെ ബാബുരാജ് ആണ്. പരിപാടിയിൽ നിരവധി മാധ്യമപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.

കെ എം സലിംകുമാർ , കെ അംബുജാക്ഷൻ , വിവി സ്വാമി , വിആർ അനൂപ് , സണ്ണി എം കപിക്കാട് , സിഎസ് മുരളി , ഡോ സെയ്ദ് കൊടുങ്ങല്ലൂർ , ഡോ വർഷ ബഷീർ , ലിൻസി തങ്കപ്പൻ , സിമി കോറോത്ത് , എ എസ് അജിത് കുമാർ , വിഎഎം അഷ്‌റഫ് , ഷിബി പീറ്റർ , പ്രശാന്ത് കോളിയൂർ , ജസ്റ്റിൻ വർഗീസ് , തുഷാർ നിർമൽ സാരഥി , ആർ അനിരുദ്ധൻ , ശാരിക പള്ളത്ത് , ഡോ കെഎസ് സുദീപ് , പിഎ കുട്ടപ്പൻ , പ്രദീപ് കുളങ്ങര , ഒപി രവീന്ദ്രൻ എന്നിവരും മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളും പരിപാടിയിൽ സാന്നിധ്യമാവും.

ചടങ്ങിൽ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഡോ.ഒകെ സന്തോഷ് രചിച്ച ‘ മലയിറങ്ങിയ ഓർമ്മകൾ ‘ ഡോ .കെആർ സജിത , ഉമ്മുൽഫായിസക്ക് നൽകി പ്രകാശനം ചെയ്യും. ഡോ .എംബി മനോജ് രചിച്ച ‘ വ്യവസ്ഥയും അടരുകളും ‘ എംഎസ് ബനേഷ് , കബനി ബി ഗീതക്ക് നൽകി പ്രകാശനം ചെയ്യും. പരിപാടിയോടനുബന്ധിച്ചു കവിതസായാഹ്നവും സംഘടിപ്പിക്കുണ്ട്. എസ് ജോസഫ് , പിഎൻ ഗോപീകൃഷ്ണൻ , കുഴുർ വിത്സൺ , എംആർ രേണുകുമാർ , സതി അങ്കമാലി , ഫാത്തിമ മദാരി , വിജില ചിറപ്പാട്‌ , വിജയമല്ലിക , സിഎസ് രാജേഷ് , എസ് കണ്ണൻ , സത്യൻ കോമല്ലൂർ , ശൈലൻ എന്നിവർ കവിതകൾ അവതരിപ്പിക്കും.

സൂഫി ഗായകരായ സമീർ ബിൻസിയും ഇമാം മജ്ബൂറും നയിക്കുന്ന ‘ മെഹ്ഫിൽ ഒഫ് സോൾ & സോയിൽ’ പരിപാടിയുടെ സമാപനമാവും. ഗാനസന്ധ്യയിൽ ശ്രീനാരായണഗുരു, പൊയ്കയിൽ അപ്പച്ചൻ, ഇച്ച മസ്കാൻ, മോയിൻകുട്ടി വൈദ്യർ, ജലാലുദ്ദീൻ റൂമി, അമീർ ഖുസ്രു, പണ്ഡിറ്റ് കറുപ്പൻ മുതലായവർ രചിച്ച ദാർശനിക ഗാനങ്ങൾ പാടുകയും പറയുകയും ചെയ്യും.

Be the first to comment on "പുതുമകളോടെ ഉത്തരകാലം. റീലോഞ്ചിങ്‌ ജനുവരി ഏഴിന്"

Leave a comment

Your email address will not be published.


*