ബാലപീഡകരെന്ന് ചുമത്തി ജയിലിലടച്ച ആദിവാസികളെ കുറിച്ച് സർക്കാറിനെന്തു പറയാനുണ്ട്?

Representative Image

ദിനു വെയിൽ

ബാലപീഢകനെന്ന പ്രയോഗം വി.ടി ഉപയോഗിച്ചത് തെറ്റ് തന്നെയാണ്.

എന്നെ സംബന്ധിച്ച് അതിനേക്കാൾ ആയിരമിരട്ടി കനമുള്ള തെറ്റാണ് സർക്കാരുകൾ ബോധവൽകരണം പോലും നടത്താതെ, കേസ് ക്യത്യമായി വാദിക്കപ്പെടാതെ, വർഷങ്ങളായി പോസ്കോ കുറ്റം ചുമത്തി ജയിലിൽ ആദിവാസി സഹോരങ്ങളെ അടച്ചിട്ടിരിക്കുന്നത് …….

ആദിവാസികളായതിനാൽ ശിക്ഷിക്കപ്പെടരുത് എന്നല്ല, ആദിവാസികളായതിനാൽ ദളിതരായതിനാൽ മുസ്ലീങ്ങളായതിനാൽ സ്ത്രീകളായതിനാൽ ട്രാൻസ് -ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളായതിനാൽ മാത്രം ശിക്ഷിക്കപ്പെടരുത്.

എ.കെ.ജിയെ ബാലപീഢകനെന്ന് വിളിച്ചതിൽ ആത്മ/പാർട്ടി രോക്ഷം കൊള്ളുന്നവർ
ബാലപീഡകരെന്ന് ചുമത്തി ജയിലിൽ കിടക്കുന്ന ആദിവാസി യുവാക്കളെ കുറിച്ച് എന്നെങ്കിലും ഒന്ന് ഓർത്തിരുന്നെങ്കിൽ…..

ദിനു ഫേസ്‌ബുക്കിൽ എഴുതിയതാണ് കുറിപ്പ്

ആചാരപ്രകാരം പതിനെട്ട് വയസ്സ് തികയാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചെന്ന കാരണത്താൽ  ആദിവാസി യുവാക്കളെ പോസ്‌കോ നിയമം ചുമത്തി അറസ്റ് ചെയ്തിരുന്നു. നിരവധി ആദിവാസി യുവാക്കള്‍ ജാമ്യംപോലുമില്ലാതെ ജയിലില്‍ കഴിയേണ്ടി വരുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മനുഷ്യാവകാശ പ്രവര്‍ത്തകരും ആദിവാസി സംഘടനാ നേതാക്കളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Be the first to comment on "ബാലപീഡകരെന്ന് ചുമത്തി ജയിലിലടച്ച ആദിവാസികളെ കുറിച്ച് സർക്കാറിനെന്തു പറയാനുണ്ട്?"

Leave a comment

Your email address will not be published.


*