ബിജെപിക്കാരും ആർഎസ്എസുകാരും തീവ്രവാദികൾ തന്നെയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ

ബിജെപി , ആർഎസ്എസ് , ബജ്‌റംഗ്ദൾ എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നവർ തീവ്രവാദികളാണെന്നു കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ. ആർഎസ്എസ് പ്രവർത്തകൻറെ മരണത്തിനു പോപ്പുലർ ഫ്രണ്ട് ആണ് ഉത്തരവാദികളെന്നതിനു തെളിവുകളില്ലെന്നും സാമൂഹ്യ സൗഹാർദ്ധം തകർക്കാൻ സമ്മതിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധാരാമയ്യയുടെ പ്രസ്താവനക്കെതിരെ സംഘ് പരിവാർ ദേശീയനേതാക്കളും സംസ്ഥാനനേതാക്കളും ഏറെ രൂക്ഷമായാണ് പ്രവർത്തിച്ചത്. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്നും കോണ്‍ഗ്രസി​േൻറത്​ വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ചിത്രദുർഗയിലെ റാലിയിൽ സംസാരിക്കവെ ആരോപിച്ചു.

” ബി.ജെ.പിയും ആർ.എസ്​.എസും രാഷ്​ട്രീയ നേട്ടങ്ങൾക്കു വേണ്ടി ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നാണ്​ താൻ ഉദ്ദേശിച്ചത്​. ത​​െൻറ അഭിപ്രായത്തിൽ സമൂഹത്തിൽ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നവർ തീവ്രവാദികൾ തന്നെയാണ്​ ” .മൈസൂരിലെ എം.എം ഹിൽസിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെ​ മുഖ്യമന്ത്രി വിശദീകരിച്ചു.

Be the first to comment on "ബിജെപിക്കാരും ആർഎസ്എസുകാരും തീവ്രവാദികൾ തന്നെയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ"

Leave a comment

Your email address will not be published.


*