ലോകോളേജില്‍ വിദ്യാര്‍ത്ഥിക്ക് നേരെ എസ്എഫ്ഐ കയ്യേറ്റം. ശരിയാക്കികളയുമെന്ന് ഭീഷണി

ആക്ടിവിസ്റ്റും നിയമവിദ്യാര്‍ത്ഥിയുമായ അമീന്‍ ഹസ്സനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കയ്യേറ്റം. എക്സാം എഴുതാൻ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിൽ എത്തിയ അമീനെ എക്സാം കഴിഞ്ഞിറങ്ങിയപ്പോൾ ഒരു കൂട്ടം എസ് എഫ് ഐ പ്രവർത്തകർ തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

എസ്എഫ്ഐ കാമ്പസ് യൂണിറ്റ് സെക്രടറി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നും അമീന്‍ പറയുന്നു. ടോയ്ലറ്റിന്റെ പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കാന്‍ എസ്എഫ്ഐ സംഘം ശ്രമിക്കുന്നതിനിടെ അമീന്‍ കോളേജ് പ്രിന്‍സിപ്പളുടെ ഓഫീസിലേക്ക് ഓടിക്കയറുകയും പരാതി നല്‍കുകയുമായിരുന്നു. ഇനിയും പരീക്ഷകള്‍ എഴുതാനുണ്ടെന്നും എന്നാല്‍ കാമ്പസില്‍ വന്നാല്‍ ശരിയാക്കികളയുമെന്നാണ് എസ്എഫ്ഐ ഭീഷണിയെന്നും അമീന്‍ പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Be the first to comment on "ലോകോളേജില്‍ വിദ്യാര്‍ത്ഥിക്ക് നേരെ എസ്എഫ്ഐ കയ്യേറ്റം. ശരിയാക്കികളയുമെന്ന് ഭീഷണി"

Leave a comment

Your email address will not be published.


*