മഹാശ്വേതാ ദേവിക്ക് ഗൂഗിളിന്റെ ആദരം

പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേത ദേവിയുടെ 92-ാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ ഡൂഡിൽ. 2016 ജൂലൈയിൽ വാർധക്യ സഹജമായ അസുങ്ങളെ തുടർന്ന് അന്തരിച്ച മഹാശ്വേതാദേവി സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായി ചില വിയോജിപ്പുകൾ പ്രകടിപ്പിച്ച ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും സാഹിത്യകാരിയും ആണ് മഹാശ്വേതാ ദേവി. ഇന്ത്യന്‍ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നില്ലെന്ന് മഹാശ്വേത തിരിച്ചറിഞ്ഞ, ആദിവാസികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം അവരുടെ കൃതികളില്‍ നിറഞ്ഞുനിന്നു.

മഹാശ്വേതാ ദേവി1926-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള, കുടുംബത്തിൽ ജനിച്ചു. ജുബൻശ്വ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. സ്കൂൾ വിദ്യഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ വിശ്വഭാരതി സർ‌വ്വകലാശാലയിൽ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും,ശേഷം കൽക്കട്ട സർവകലാശാലയിൽ നിന്ന് അതെ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരൻ ആയ നാബുരൻ ഭട്ടാചാര്യ. 1959-ൽ മഹാശ്വേതാദേവി വിവാഹമോചിതയായി.

1969 – ൽ ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിൽ പത്രപ്രവർത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികൾ അനുഭവിക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്.ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവത്തക കൂടിയാണവർ.

ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിർത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങൾക്കായി, തുശ്ചമായ വിലയ്ക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിക്കുകയും കാർഷിക സമരങ്ങൾക്ക് നേതൃത്വവം നൽകുകയും ചെയ്തു വരികയാണ്. ബംഗാൾ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നത്തിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു

പ്രധാന കൃതികൾ

ഝാൻസി റാണി (1956 – ൽ ) ആദ്യ കൃതി.
ഹജാർ ചുരാഷിർ മാ (1975 – ൽ). ഈ നോവൽ “1084 ന്റെ അമ്മ” എന്ന പേരിൽ കെ.അരവിന്ദാക്ഷൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ആരണ്യേർ അധികാർ (1977 – ൽ ) ഈ നോവൽ ” ആരണ്യത്തിന്റെ അധികാരം” എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
അഗ്നി ഗർഭ (1978 – ൽ )
ഛോട്ടി മുണ്ട ഏവം ഥാർ ഥീർ (1980 – ൽ )
ബഷി ടുഡു (1993 – ൽ )
തിത്തു മിർ
ദ്രൌപതി – ചെറുകഥ
രുധാലി ( 1995 – ൽ )
ബ്യാധ്ഖണ്ടാ (1994 – ൽ ) ഇത് “മുകുന്ദന്റെ താളിയോലകൾ” എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ദി വൈ വൈ ഗേൾ – ഇത് “ഒരു എന്തിനെന്തിനു പെൺകുട്ടി” എന്ന പേരിൽ സക്കറിയ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ

1979: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം “ആരണ്യേർ അധികാർ” എന്ന നോവലിന് ലഭിച്ചു
1986: പത്മശ്രീ
1996: ജ്ഞാനപീഠം – ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരം
1997: മാഗ്സസെ അവാർഡ്
2006: പത്മ വിഭൂഷൺ – ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി.
2011: ബംഗാബിഭൂഷൺ – പശ്ചിമബംഗാൾ ഗവണ്മെന്റിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി

Be the first to comment on "മഹാശ്വേതാ ദേവിക്ക് ഗൂഗിളിന്റെ ആദരം"

Leave a comment

Your email address will not be published.


*