ജോയ് പാവലിനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക: ആലുവ എസ്.പി ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്‌

ഭജനമഠത്ത് ജാതിമതിലിനെതിരായ സമരത്തിനു നേതൃത്വം നൽകിയവരിൽ ഒരാളായ ദളിത് ഭൂഅവകാശ സമരമുന്നണി സഹായ സമിതി കൺവീനർ ജോയ് പാവലിനെ പോലീസ് അറസ്റ്റ് ചെയ്‌തതിൽ വ്യാപകപ്രതിഷേധം. ജോയ് പാവലിനെതിരെ പോലീസ് ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഇരുപത്തഞ്ചിനു രാവിലെ 10 മണിക്ക് ആലുവ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ദളിത് ഭൂഅവകാശ സമരമുന്നണി സഹായ സമിതി അറിയിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഗീതാനന്ദൻ മാർച്ച് ഉദ്‌ഘാടനം ചെയ്യും. അതേ സമയം , ജോയ് തന്റെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചു നിരാഹാരസത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്

സമര സ്ഥലത്ത് എത്തിയ പോലീസ് ജോയ് പാവലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ജോയ് പാവൽ.രാവിലെ എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു ജോയ് പാവൽ. ഫെബ്രവരി 4 നു വടയമ്പാടിയിൽ ദളിത് ആത്മാഭിമാന കൺവെൻഷൻ വിളിച്ചു ചേർത്തതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.

Be the first to comment on "ജോയ് പാവലിനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക: ആലുവ എസ്.പി ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്‌"

Leave a comment

Your email address will not be published.


*