ഈ മനുഷ്യന്റെ കൂടെ എല്ലാവരുമുണ്ടാകണം , കൊങ്ങപ്പാടത്ത് സജിത്ത് പരത്തിയ വെള്ളിവെളിച്ചം

ചലച്ചിത്രപ്രവർത്തകനും എഴുത്തുകാരനുമായ രൂപേഷ് കുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് :

” പാലക്കാടെ കൊങ്ങപ്പാടം എന്ന ഒരു ദേശത്തേക്കായിരുന്നു കഴിഞ്ഞ കുറച്ചു ദേശത്തെ യാത്ര. ആ ദേശത്തൊരു കഥയുണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കോങ്ങാപ്പാടത്തിനടുത്തെ എൻ എസ് എസ് എൻജിനീയറിങ് കോളേജിൽ പഠിച്ച ഒരു മനുഷ്യൻ ആ ദേശത്തെ ഒരു കാര്യം ശ്രദ്ധിച്ചു. ഇന്നുവരെ കോങ്ങാപ്പാടത്ത് നിന്നും ഒരാൾ പോലും തൊട്ടടുത്തുള്ള ആ എഞ്ചിനീയറിങ് കോളേജിൽ പഠിച്ചിട്ടില്ല. ആ കോളനിയെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം വെറും മൂന്നു പേര് മാത്രമാണ് അവിടെ നിന്നും എസ് എസ് എൽ സി പാസായത്. ആ ചെറുപ്പക്കാരൻ ആ അവസ്ഥക്ക് മാറ്റം വരണം എന്നും ആഗ്രഹിച്ചു. കുറച്ച് സുഹൃത്തുക്കളുടെ കൂടെ “എന്റെ കോങ്ങാപ്പാടം” എന്ന പേരിൽ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ പരിശീലനം നൽകാനുള്ള ഒരു കോച്ചിങ് ക്‌ളാസ് തുടങ്ങി.

ആ നാട്ടിലെ കുറച്ചു ചെറുപ്പക്കാർ അതിന്റെ കൂടെ നിന്നു. രണ്ടായിരത്തി പതിമൂന്നിൽ അങ്ങനെ കുട്ടികൾക്ക് പരിശീലനം തുടങ്ങി ഇന്നേക്ക് വരെ പതിനേഴു കുട്ടികളെ എസ് എസ് എൽ സി വിജയിപ്പിച്ചെടുത്തു. അവരെ പഠിപ്പിക്കാൻ പലരും മുന്നിട്ടിറങ്ങി. അതിൽ വിസ്മയ എന്ന പെൺകുട്ടി ബി എഡ് ചെയ്തു കൊണ്ടു പുതിയ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. ഒരിക്കൽ ഒരു മാഷ് ആയ ഞാൻ എങ്ങനെയല്ല ഈ കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നു മനസ്സിലാക്കി.

സജിത് എന്ന ആ വലിയ മനുഷ്യനോട് അവിടത്തെ പഠിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്നേഹം കണ്ടപ്പോൾ അസൂയ അടക്കാൻ പറ്റാണ്ടായി. “എന്റെ കോങ്ങാപ്പാടം” എന്ന പേരിൽ ഈ വിദ്യാഭ്യാസ പ്രവർത്തനത്തെ ക്കുറിച്ചു ഒരു ഡോക്യുമെന്ററി ചെയ്യാൻ പോയപ്പോൾ ആ കുട്ടികൾ അവരുടെ കുടുംബങ്ങളും ഞങ്ങൾക്ക് കിടക്കാനൊരിടവും ചോറും ചിക്കനും ചിക്കനും കട്ടൻ ചായയും ഒക്കെ ഇണ്ടാക്കി തന്നു. പഠിച്ച മക്കളുടെ കണ്ണിലെ തിളക്കം.

പല കാരണങ്ങൾ കൊണ്ടും ഇന്ന് ആ പരിശീലന പദ്ധതി പ്രതിസന്ധിയിലാണ്. പക്ഷെ “എന്റെ കോങ്ങാപ്പാടം” ഒരിക്കലും നിന്നുപോകരുത്. അത് കൊണ്ടു തന്നെ സജിത്ത് കുമാർ എന്ന ഈ മനുഷ്യന്റെ കൂടെ ഒരു നാട്ടിലെ കുട്ടികളുടെ കണ്ണിലെ വെളിച്ചത്തിനു വേണ്ടി ലോകത്തെല്ലാവരും കൂടെ നിക്കണം. കുറെ കുട്ടികൾ പഠിക്കാനുള്ള വെളിച്ചത്തിന്റെ തിരി കൊളുത്തിയ ഈ മനുഷ്യന്റെ കൂടെ എല്ലാവരുമുണ്ടാകണം

Be the first to comment on "ഈ മനുഷ്യന്റെ കൂടെ എല്ലാവരുമുണ്ടാകണം , കൊങ്ങപ്പാടത്ത് സജിത്ത് പരത്തിയ വെള്ളിവെളിച്ചം"

Leave a comment

Your email address will not be published.


*