‘ദലിതുകൾ ഒന്നിക്കണം.സർക്കാരിന് നമ്മെ ഭയമാണ്. അടുത്ത ഭരണം നമ്മുടേതാവണം.’ ഗോമതി

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ദലിത് ജനതെയെ ഭയമാണെന്നും ദലിത് ജനത ഒന്നിച്ചുചേർന്ന് പ്രതികരിക്കണമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. വടയമ്പാടി ജാതിമതിലിനെതിരായ സമരത്തിൽ സംസാരിക്കുകയായിരുന്നു ഗോമതി. ഗോമതി അടക്കമുള്ള സമരപ്രവർത്തകർ പോലീസ് കസ്റ്റഡിയിലാണ്.

”ആർഎസ്എസിനോ കമ്മ്യ്യൂണിസ്റ് പാർട്ടിക്കോ ഒരു വ്യത്യാസവും ഇല്ലാതായിരിക്കുന്നു. എന്നെ പോലുള്ളവർക്ക് രണ്ടും ഒന്ന് തന്നെയാണ്. സാധാരണതൊഴിലാളിയായ എനിക്കെതിരെ പതിനെട്ടോളം കേസ് കൊടുത്തത് അവരാണ്. നിങ്ങൾക്ക് എന്നെ ഭയം ഉള്ളതുകൊണ്ടല്ലേ എനിക്കെതിരെ കേസ് കൊടുത്തത്? ഇപ്പോൾ നിങ്ങൾ ഞങ്ങളെ അറസ്റ് ചെയ്‌താലൊന്നും ഞങ്ങൾ പേടിക്കില്ല. വീണ്ടും വീണ്ടും ജ്വലിക്കും ഞങ്ങൾ.

ഗവണ്മെന്റിനു നന്ദിയുണ്ട്. ഞങ്ങളെ പോലുള്ളവരെ നിങ്ങൾ വേട്ടയാടുമ്പോൾ അതിനെതിരെ ഒട്ടും ധൈര്യം ചോരാതെ പൊരുതാൻ ഞങ്ങൾക്കാവുന്നുണ്ട്. നിങ്ങളെ കണ്ടു ഞങ്ങൾ ഭയപ്പെടില്ല. ഈ ജാതിമതിലിനെതിരായ എല്ലാ സമരത്തിലും തീർച്ചയായും ഞങ്ങൾ ഉണ്ടാവും.

ദലിത് മൂവ്‌മെന്റുകൾ പലഭാഗത്തായി ചിതറികിടക്കുകയാണ്. അവയെല്ലാം ഒന്നിക്കണം. നമ്മളെല്ലാം ഒന്നിച്ചുനിന്നാൽ പിന്നെ ഈ ഭരണകൂടത്തിന് നമ്മെ ഒന്നും ചെയ്യാനാവില്ല. നമ്മുടെ കയ്യിലാവും ഭരണം. ഇവർക്കിയപ്പോൾ ദലിത് ജനതയെ കണ്ടു ഭയം വന്നിരിക്കുകയാണ്. അടുത്ത വരാൻ പോവുന്ന ഭരണം നമ്മുടേതാവും. ” ഗോമതി പറയുന്നു.

Be the first to comment on "‘ദലിതുകൾ ഒന്നിക്കണം.സർക്കാരിന് നമ്മെ ഭയമാണ്. അടുത്ത ഭരണം നമ്മുടേതാവണം.’ ഗോമതി"

Leave a comment

Your email address will not be published.


*