ഇൻസ്റ്റാഗ്രാമിൽ ഒരുദിവസംകൊണ്ട് 6.06 ലക്ഷം ഫോളോവെഴ്‌സ്. ക്രിസ്റ്റ്യാനോയുടെ തൊട്ട് താഴെ പ്രിയ വാര്യര്‍.

ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ ഇതുവരെയുള്ള പട്ടികയില്‍ ലോകത്തുതന്നെ മൂന്നാം സ്ഥാനം നേടി അഡാര്‍ ലൗ എന്ന ഒമര്‍ ലുലു സിനിമയിലെ നായിക പ്രിയ വാര്യര്‍. അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന പഴയ സൂപ്പർഹിറ്റ് ഗാനത്തിന്റെ റീമേക്ക് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്.

ഇന്‍സ്റ്റഗ്രാമിലെ ഫോളേവേഴ്സിന്‍റെ കാര്യത്തില്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താഴെയാണ് ഇപ്പോള്‍ പ്രിയയുടെ സ്ഥാനം. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ ഒറ്റ ദിവസം കൊണ്ട് പിന്തുടര്‍ന്നത്. പ്രിയയെ 6.06 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് പിന്തുടര്‍ന്നത്. 8.8 ലക്ഷം ഫോളോവ്ഴ്സുമായി അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയല്‍ ഒന്നാം സ്ഥാനത്ത്.

‘മാണിക്യ മലരായ പൂവിലെ’ എന്ന ഗാനം മൂന്നു ദിവസം കൊണ്ട് അരക്കോടി പേരാണ് കണ്ടത്.പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് സിനിമയില്‍ അഭിനയിക്കുന്നത്.

Be the first to comment on "ഇൻസ്റ്റാഗ്രാമിൽ ഒരുദിവസംകൊണ്ട് 6.06 ലക്ഷം ഫോളോവെഴ്‌സ്. ക്രിസ്റ്റ്യാനോയുടെ തൊട്ട് താഴെ പ്രിയ വാര്യര്‍."

Leave a comment

Your email address will not be published.


*