കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടി കൊന്നു

കണ്ണൂര്‍:  മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടി കൊന്നു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി  ശുഹൈബിനെയാണ് വെട്ടി കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലനടത്തിയത്. നാല് പേര്‍ക്കു കൂടി അക്രമത്തില്‍ വെട്ടേറ്റിറ്റുണ്ട്. മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് സംഭവം. സിപിഎമ്മാണ് അക്രമത്തിന് പുറകില്‍ എന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രാദേശികനേതൃത്വവും ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂരില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

Be the first to comment on "കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടി കൊന്നു"

Leave a comment

Your email address will not be published.


*