അഫ്‌റസുലിനെ ചുട്ടുകൊന്നതിൽ ഖേദമൊന്നുമില്ലെന്നു ശംഭുലാലിന്റെ ജയിൽ വീഡിയോ

അ​ഫ്റ​സൂ​ൽ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് ജയിലിൽ കഴിയുന്ന പ്രതി ശംഭുലാൽ. ജോധ്പൂരിലെ സെൻട്രൽ ജയിലിൽ കഴിയുന്ന ശംഭുലാൽ വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ഡിസംബർ ആറിനാണ് രാജസ്ഥാനിൽ വെച്ച് തൊഴിലാളിയായ അ​ഫ്റസുൽ ഖാനെ മഴുകൊണ്ട്​ വെട്ടി​ തീയിട്ടു കൊന്നത്. ലൗ ജിഹാദിലൂടെ മതംമാറ്റാൻ അഫ്രസുൽ ശ്രമിച്ചുവെന്ന് കള്ളപ്രചാരണം നടത്തിയായിരുന്നു  ശംഭുലാൽ ഈ ക്രൂരകൃത്യം നിർവഹിച്ചത്.

ജയിലിനുള്ളിൽവെച്ച് ഷൂട്ട് ചെയ്ത വിഡിയോയിൽ അ​ഫ്റ​സൂ​ൽ ഖാനെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്ന് ഇയാൾ പറയുന്നു. വിഡിയോയിലുടനീളം മുസ്ലിം വിദ്വേഷത്തെ കുറിച്ച്‌ സംസാരിക്കുന്ന ശംഭുലാൽ താൻ ജയിലിൽ സുരക്ഷിതമാണെന്നും എന്നാൽ കൊല്ലപ്പെടാൻ സാധ്യത ഉണ്ടെന്നും പറയുന്നു.

അതേസമയം, വിഡിയോ ചിത്രീകരിച്ചെന്ന പറയപ്പെടുന്ന മൊബൈൽ ഫോൺ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Be the first to comment on "അഫ്‌റസുലിനെ ചുട്ടുകൊന്നതിൽ ഖേദമൊന്നുമില്ലെന്നു ശംഭുലാലിന്റെ ജയിൽ വീഡിയോ"

Leave a comment

Your email address will not be published.


*