മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്

പാലക്കാട് അട്ടപ്പാടിയിൽ ഒരുകൂട്ടം യുവാക്കൾ ആദിവാസികൾ ക്രൂരമായി അടിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ നീതിക്കായുള്ള പ്രക്ഷോഭങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമാവുമ്പോൾ വിഷയത്തിൽ മുസ്‌ലിം വിരുദ്ധത കടത്തിവിട്ടു ക്രിക്കറ്റ് താരം സെവാഗ്. മധുവിനെ കൊന്നത് ഉബൈദ് , ഹുസൈൻ , അബ്ദുൽകരീം എന്നിവരാണെന്നാണ് സെവാഗിന്റെ ട്വീറ്റ്. മധുവിനെതിരായ ആൾക്കൂട്ട ആക്രമണത്തിൽ നാല്പതോളം പേർ പങ്കെടുത്തെന്നും അതിൽ പന്ത്രണ്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത ഉണ്ടായിരിക്കെയാണ് സംഘത്തിലെ മുസ്‌ലിം പേരുള്ള മൂന്നു പേരെ മാത്രം പരാമർശിച്ചു സെവാഗിന്റെ ട്വീറ്റ്.

സെവാഗിന്റെ ട്വീറ്റിന് താഴെ #muslimskillmadhu എന്ന ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ക്രൂരതയിലും വർഗീയത പ്രചരിപ്പിക്കുന്ന സെവാഗിനോട് കള്ളം പറയുന്നത് നിർത്തൂ എന്നുള്ള മറുപടികളും കാണാം. ആരെ തൃപ്തിപ്പെടുത്താനാണ് ഈ വർഗീയ വിദ്വേഷ ശ്രമം ചോദ്യങ്ങളുയരുന്നു. കാശ്‌മീർ വിഷയങ്ങളിലടക്കം മുമ്പും സംഘ് പരിവാർ അനുകൂല നിലപാടുകൾ ട്വീറ്റ് ചെയ്തിരുന്നു സെവാഗ്.

മധുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ വ്യത്യസ്ത മതവിശ്വാസികളും രാഷ്ട്രീയപാർട്ടി പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. അവർക്കെതിരായ പോലീസ് നടപടികൾ ചെയ്‌തു. സംഘ് പരിവാർ പേജുകളും ഗ്രൂപ്പുകളും സംഘത്തിലെ മുസ്ലിം ലീഗ് , സിപിഎം പ്രവർത്തകരെ മാത്രം ഹൈലൈറ്റ് ചെയ്‌ത്‌ രാഷ്ട്രീയ മുതലെടുപ്പ് തുടരുന്നു.

Be the first to comment on "മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്"

Leave a comment

Your email address will not be published.


*