“മൂന്നു ദിവസം തരാം , എന്തും ചെയ്‌തോളൂ ” മോഡി പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ ഓർമകൾക്ക് 16 വർഷം

PTI Photo by Nand Kumar

2002 ൽ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നായ മുസ്ലിം കൂട്ടക്കൊലക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. മൂവായിരത്തോളം വരുന്ന മുസ്ലിംകളെ തെരഞ്ഞുപിടിച്ചു സംഘപരിവാർ കർസേവകർ കൊല്ലുകയായിരുന്നു. അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ പിന്തുണയോടെയാണ് വംശഹത്യ അരങ്ങേറിയതെന്നു വ്യക്തമാവുന്ന തെളിവുകൾ അനേകം പുറത്തുവന്നിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഇന്നും ആ വംശഹത്യയിലൂടെ ഹിന്ദുത്വവികാരം വളർത്തിയെടുത്തു മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കുകയാണ് ബിജെപിയും സംഘപരിവാർ സംഘടനകളും

തെളിവ് – 1

” ” ഞാൻ നിങ്ങൾക്ക് മൂന്നു ദിവസം തരാം , എന്തും ചെയ്‌തോളൂ” ഞങ്ങളോട് നരേന്ദ്രമോഡി പറഞ്ഞു. ഞങ്ങൾ മൂന്നു ദിവസം കൊണ്ടാവുന്നതെല്ലാം ചെയ്‌തുതീർത്തു ” ഗുജറാത്ത് നിയമസസഭാംഗവും ബിജെപി നേതാവുമായ ഹരീഷ് ഭട്ട് തെഹൽക നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ പറയുന്നു.

തെളിവ് – 2

കോൺഗ്രസ്സ് എംപിയും മുതിർന്ന നേതാവുമായ ഇഹ്‌സാൻ ജഫ്രിയെ വളഞ്ഞിട്ടു ആക്രമിക്കുകയും കത്തിച്ചു കൊല്ലുകയുമായിരുന്നു സംഘ് പരിവാർ ഭീകരർ. തന്നെ ആക്രമിക്കാൻ ആർഎസ്എസ് ഭീകരർ വരുന്ന വേളയിൽ നരേന്ദ്രമോഡിയോട് നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു സുരക്ഷാ സഹായം തേടിയെങ്കിലും അത് അവഗണിക്കുകയായിരുന്നു മോഡി.

തെളിവ് 3

“എന്നെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടി മൂന്നു വട്ടമാണ് മോഡി ജഡ്‌ജിമാരെ മാറ്റിയത്. ” ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ബാബു ബജ്‌റംഗിയുടെ വാക്കുകള്‍. 2007 തെഹല്‍ക സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട വീഡിയോകളിൽ ഇത് കാണാം . : എനിക്ക് ഒരാഗ്രഹമേ ഉള്ളു. അവസാനമായി ഒരാഗ്രഹം.. എനിക്ക് വധശിക്ഷ തന്നോട്ടെ. എന്നെ തടവിനു വിധിക്കുന്നോ എന്നത് ഒരു വിഷയമല്ല. തൂക്കിക്കൊന്നാലും വിരോധമില്ല. തൂക്കുന്നതിനും മുമ്പ് 2 ദിവസം എനിക്ക് നല്‍കൂ.ഞാന്‍ ജുഹാപുരയില്‍ പോകും. അവിടെ 78 ലക്ഷം പേര്‍ മുസ്‌ലിംകളാണ് . അവരെ മുഴുവന്‍ ഞാന്‍ അവസാനിപ്പിക്കും. കുറഞ്ഞത് 25000-50000 എണ്ണത്തിനെയെങ്കിലും വകവരുത്തണം. ” എന്നും ഈ സംഘപരിവാർ ഭീകരൻ പറയുന്നുണ്ട്.

“ഞാന്‍ ആസ്വദിക്കുകയായിരുന്നു സുഹൃത്തേ). ഞാന്‍ അവരെ കൊന്നതിനു ശേഷം തിരികെ വന്നു.. ആഭ്യന്തരമന്ത്രിയെ വിളിച്ചു. എന്നിട്ട് ഉറങ്ങാന്‍ പോയി.. എനിക്ക് റാണാ പ്രതാപിനെപ്പോലെ തോന്നി.” അമിത് ഷായെ വിളിച്ച കാര്യവും ബാബു ബജ്‌റംഗി പറയുന്നു.

Be the first to comment on "“മൂന്നു ദിവസം തരാം , എന്തും ചെയ്‌തോളൂ ” മോഡി പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ ഓർമകൾക്ക് 16 വർഷം"

Leave a comment

Your email address will not be published.


*