‘കാല എന്നാല്‍ കറുപ്പ്…’ പാ രഞ്ജിത്ത് – രജനി ചിത്രം കാലയുടെ ടീസര്‍ കാണാം

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമായ കാല കരികാലന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ദിവസത്തിനകം പതിനാല് ലക്ഷം പേരാണ് ടീസര്‍ കണ്ടത്. വരുന്ന ഏപ്രില്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും.

ബിആര്‍ അംബേദ്കറിന്റെ പ്രമുഖ വാചകമായ ‘പഠിക്കുക, പോരാടുക’ എന്നാണ് ടീസര്‍ അവസാനിക്കുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്നത്.  അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സംവിധായകന്‍ കൂടിയാണ് പാ രഞ്ജിത്ത്.

ചിത്രത്തില്‍ മുംബയിലെ അധോലോക നായകനായ കാലാ ആയാണ് രജനി എത്തുന്നത്. ഈശ്വരി റാവുവാണ് ചിത്രത്തിലെ നായിക. നാനാപടേകര്‍, ഹുമ ഖുറേഷി, അഞ്ജലി പട്ടേല്‍, സുകന്യ, സയ്യാജി ഷിന്‍ഡേ, രവി കാലെ, യാട്ടിന്‍ കാര്യേകര്‍, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നു.

Be the first to comment on "‘കാല എന്നാല്‍ കറുപ്പ്…’ പാ രഞ്ജിത്ത് – രജനി ചിത്രം കാലയുടെ ടീസര്‍ കാണാം"

Leave a comment

Your email address will not be published.


*