ഈ ഇരുപത്തിമൂന്നുകാരൻ ജേണലിസ്റ്റിനെ സർക്കാർ ഇത്രയും ഭയക്കുന്നതെന്തിനാണ്?

photo - nyt

കശ്മീരിലെ സമരങ്ങളും സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിനു മുന്നിൽ എത്തിച്ചിരുന്ന ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസുഫിനെ വേട്ടയാടി എൻ.ഐ.എ. കഴിഞ്ഞ സെപ്റ്റംബറിൽ എൻഐഎ കസ്റ്റഡിയിലെടുത്ത കമ്രാൻ ആറുമാസമായി തടവിലാണ്. ഗവണ്മെന്റിന്റെ വികസനപദ്ധതികളും നന്മകളും റിപ്പോർട് ചെയ്യുന്നവനാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ എന്ന് ഉപദേശിക്കുന്ന എൻഐഎ കമ്രാനെ ഭീകരവാദി എന്ന് വിളിക്കുന്നു. മാർച്ച് 7 നു വീണ്ടും കമ്രാൻറെ ജാമ്യാപേക്ഷ പരിഗണിക്കും.

കമ്രാൻ യൂസുഫിനെതിരെ തയ്യാറാക്കിയ കുറ്റപത്രം പ്രകാരം “ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുക, ജമ്മുകാശ്മീരിൽ തീവ്രവാദ, വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയതാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. എൻഐഎ ഡെൽഹിയിലെ അഡീഷണൽ സെഷൻസ് കോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. കമ്രാൻ യൂസുഫ് മാധ്യമപ്രവർത്തകനല്ല, സൈന്യത്തിനെതിരെ കല്ലെറിയുന്നയാൾ ആണെന്നാണ് എൻഐഎയുടെ വാദം.

” അദ്ദേഹം ഒരു യഥാർഥ ജേണലിസ്റ്റ് ആയിരുന്നെങ്കിൽ, ഒരു ജേർണലിസ്റ്റിന്റെ ധാർമിക ഉത്തരവാദിത്വം അദ്ദേഹം നടത്തിയിട്ടുണ്ടാവണം. അത് തന്റെ പരിധിയിലെ പ്രവർത്തനം കവർ ചെയ്യലാണ്. സർക്കാർ വകുപ്പുകളുടെയോ ഏജൻസികളുടെയോ ഏതെങ്കിലും വികസന പ്രവർത്തനങ്ങൾ ആശുപത്രി, സ്കൂൾ കെട്ടിടനിർമ്മാണം, റോഡ്, പാലം തുടങ്ങിയ ഏതെങ്കിലും ഉദ്ഘാടനങ്ങൾ സർക്കാരിന്റെ മറ്റേതെങ്കിലും സാമൂഹ്യ വികസന പ്രവർത്തനങ്ങൾ ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിയുടെ പ്രസ്താവന ഒന്നും അദ്ദേഹം ഒരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ല. കമ്രാൻ യൂസഫ് അത്തരം പ്രവർത്തനങ്ങളുടെ വീഡിയോ, ഫോട്ടോ ഒന്നും എടുത്തിട്ടില്ല. ലാപ്ടോപ്പിലും മൊബൈലിലും അത് വ്യക്തമായി കാണുന്നുണ്ട്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ വീഡിയോ ഷൂട്ട് ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു ” എന്നിങ്ങനെ പോവുകയാണ് എൻഐഐ കുറ്റപത്രം

അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫോട്ടോഗ്രഫിയിലോ വീഡിയോ ഗ്രാഫിയിലോ പരിശീലനം നേടാത്തത് കൊണ്ട് കമ്രാൻ യൂസഫ് പ്രൊഫഷണൽ അല്ല എന്ന വാദവും എൻഐഎ ഉയർത്തുന്നു.

Global journalists’ body Reporters Without Borders (RWB), Reporters Sans Frontières തുടങ്ങിയ സംഘടനകൾ കമ്രാനെതിരായ വേട്ടയെ എതിർത്തു രംഗത്ത് വന്നിരുന്നു. Committee to Protect Journalists എന്ന അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ കമ്രാനെ ഉടൻ തന്നെ നിരുപാധികം വിട്ടയക്കണം എന്നാവശ്യപ്പെട്ടു ഇന്ത്യൻ ഭരണകൂടത്തിനും എൻഐയ്ക്കും കത്തുകളെഴുതി.

Be the first to comment on "ഈ ഇരുപത്തിമൂന്നുകാരൻ ജേണലിസ്റ്റിനെ സർക്കാർ ഇത്രയും ഭയക്കുന്നതെന്തിനാണ്?"

Leave a comment

Your email address will not be published.


*