ചാലക്കുടിയാകെ വിതുമ്പി. ‘ഈ കൊച്ചുഗായകൻ മണിച്ചേട്ടന്റെ പിൻഗാമിയാണ് ട്ടോ’

മണ്ണാർക്കാട് സ്വദേശിയാണ് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന അജിത്ത് . സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലാണ് അജിത്തിന്റെ പാട്ടുകൾ. രണ്ടു വർഷം മുമ്പ് കേരളക്കരയാകെ ഞെട്ടിച്ചു നമ്മെ വിട്ടുപോയ മലയാളത്തിന്റെ അഭിമാനതാരം കലാഭവൻ മണിയുടെ നാടൻപാട്ടുകളെ തന്റെ വിസ്മയിപ്പിക്കുന്ന ശബ്ദത്തിലൂടെ പുനരവതരിപ്പിക്കുകയാണ് അജിത്ത് . മണിച്ചേട്ടന്റെ പിൻഗാമി എന്ന് സ്നേഹത്തോടെ അജിത്തിനെ എല്ലാവരും വിളിക്കുന്നു

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കലാഭവൻ മണിയുടെ ഗാനങ്ങൾ ആലപിച്ചു ശ്രോതാക്കളുടെ ഇഷ്ടതാരമാവുകയാണ് അജിത്ത്. മലയാളചാനലുകളിലെ ജനപ്രിയ പരിപാടികളിലൊന്നായ കോമഡി ഉത്സവത്തിൽ പങ്കെടുത്തു അജിത്ത് പാടിയ പാട്ടുകൾ ഇരുപത് ലക്ഷത്തിലധികം പേരാണ് കേട്ടത്.

ചാലക്കുടിയാകെ വിതുമ്പി…എന്ന് തുടങ്ങുന്ന മണിയെ അനുസ്‌മരിച്ചു ഈ കൊച്ചു ഗായകൻ പാടുന്ന ഗാനം ഏറെ ഹൃദയഭേദകമാണ്. മലയാളികളുടെ നിത്യഹരിതതാരം കലാഭവൻ മണിയെന്ന മഹാനടനെ തന്നാൽ കഴിയും വിധം അനുസ്‌മരിക്കുക എന്നതാണ് തന്റെ ദൗത്യമെന്നു അജിത്ത് പറയുന്നു.

നേരെ പടിഞ്ഞാറു സൂരൃന്‍.. എന്ന കലാഭവൻ മണി അവസാനം ആലപിച്ച ഗാനം അജിത്ത് നിരവധി വേദികൾ ആലപിച്ചു പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. ഓഡിയോ കാസറ്റുകൾ കേട്ടാണ് അജിത്ത് മണിച്ചേട്ടന്റെ പാട്ടുകൾ പഠിച്ചത്.

Be the first to comment on "ചാലക്കുടിയാകെ വിതുമ്പി. ‘ഈ കൊച്ചുഗായകൻ മണിച്ചേട്ടന്റെ പിൻഗാമിയാണ് ട്ടോ’"

Leave a comment

Your email address will not be published.


*