‘എന്ത് കള്ളത്തരം കാണിച്ചാലും പടച്ചോന്‍ കാണും.’ സത്യം ജയിക്കുമെന്ന് ഷുഹൈബിന്റെ സഹോദരി

കോടതിയിലൂടെ ഉണ്ടായത് പടച്ചവന്‍റെ നേരിട്ടുള്ള ഇടപെടലാണെന്ന് ഷുഹൈബിന്റെ സഹോദരി മാധ്യമങ്ങളോട്. അവര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സത്യം മാത്രമേ എന്നും ജയിക്കൂവെന്നും ഷുഹൈബിന്റെ സഹോദരി പ്രതികരിച്ചു.
”സത്യമേ എപ്പോഴും ജയിക്കൂ.. എത്ര , എന്ത് കള്ളത്തരം കാണിച്ചാലും പടച്ചോന്‍ കാണുന്നുണ്ടല്ലോ മേലെ നിന്ന്. ” അവര്‍ പറഞ്ഞു. ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട്  ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷുഹൈബിന്‍റെ പിതാവ് പറഞ്ഞു. നീതിപീഠങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ട്. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരണമെന്നും ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു.

അന്വേഷണം സുതാര്യവും സത്യസന്ധവും നീതിയുക്തവുമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തേണ്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമല്ല. മറയ്ക്ക് പിന്നില്‍ ആളുണ്ടെന്ന് സംശയിക്കുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ വകുപ്പില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.

Be the first to comment on "‘എന്ത് കള്ളത്തരം കാണിച്ചാലും പടച്ചോന്‍ കാണും.’ സത്യം ജയിക്കുമെന്ന് ഷുഹൈബിന്റെ സഹോദരി"

Leave a comment

Your email address will not be published.


*