ത്രിപുരയിലെ ബിജെപി ഭീകരതയിൽ സിപിഎമ്മുകാരൊഴിച്ച് മറ്റാരും മിണ്ടാത്തതെന്തെന്നു ചോദിച്ചു മമത

ത്രിപുരയില്‍ ബിജെപി വ്യാപകമായി അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് നേതാവുമായ മമതാ ബാനര്‍ജി. ലെനിന്റെ പ്രതിമ തകര്‍ത്തത് ശരിയല്ലെന്നുപറഞ്ഞ മമത സിപിഐഎമ്മിനെതിരായി നടത്തുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ സിപിഎമ്മുകാരൊഴിച്ച് മറ്റാരും പ്രതിഷേധം രേഖപ്പെടുത്താത്തതില്‍ അവര്‍ അത്ഭുതംകൂറി.

“ഞാന്‍ സിപിഎമ്മിന് എതിരെന്നത് നേരുതന്നെ. മാര്‍ക്‌സും ലെനിനും എന്റെ നേതാക്കളുമല്ല. എന്നാല്‍ ബിജെപിയുടെ അക്രമം അംഗീകരിക്കാനാവില്ല. ഇതിനേക്കുറിച്ച് ആരും പ്രതിഷേധിച്ചുകാണുന്നില്ല. എന്നാല്‍ പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയേ പറ്റൂ. ഞങ്ങള്‍ ബിജെപിയെ പ്രതിരോധിക്കുകതന്നെ ചെയ്യും” രൂക്ഷമായ ഭാഷയിൽ മമത പറഞ്ഞു.

അതേ സമയം , ത്രിപുരയിൽ സംഘ് പരിവാർ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സിപിഎം , കോൺഗ്രസ്സ് ഓഫീസുകൾ തീയിട്ടു നശിപ്പിച്ച ബിജെപി പ്രവർത്തകർ ആയിരകണക്കിന് സിപിഎം പ്രവർത്തകരെയാണ് വീടുകളിൽ കയറി ക്രൂരമായി മർദ്ധിച്ചത്. മുസ്‌ലിം , ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെയും ബിജെപി പ്രവർത്തകരുടെ ആക്രമണം ഉണ്ടായി.

Be the first to comment on "ത്രിപുരയിലെ ബിജെപി ഭീകരതയിൽ സിപിഎമ്മുകാരൊഴിച്ച് മറ്റാരും മിണ്ടാത്തതെന്തെന്നു ചോദിച്ചു മമത"

Leave a comment

Your email address will not be published.


*