ആര്‍.എസ്.എസ് ഫാസിസ്റ്റ് സംഘടനയല്ലെന്നു പറഞ്ഞിട്ടില്ല – പ്രകാശ് കാരാട്ട്. മാധ്യമം ആഴ്ചപ്പതിപ്പിനോട് വിശദീകരണം ആവശ്യപ്പെടും

വര്‍ഗീയ അജണ്ടകളും താത്പര്യങ്ങളും രാജ്യമൊട്ടാകെ പ്രചരിപ്പിക്കുകയും അതിനായി കോപ്പുകൂട്ടുകയും ചെയ്യുന്ന ആര്‍എസ്എസ്, ഒരു ഫാസിസ്റ്റ് സംഘടനയല്ല എന്നു സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറ‍ഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. തൃപുരയില്‍ ബിജെപിയോടേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കാരാട്ടിന്റെ അഭിപ്രായം കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച തന്റെ അഭിമുഖത്തില്‍ അങ്ങനെ ഒരു പ്രസ്താവന കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.ആഴ്ചപ്പതിപ്പ് തെറ്റായ തന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചതാണെന്നും മാധ്യമത്തോട് വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്‍ സ്റ്റാന്‍ലി ജോണിക്കയച്ച ഈമെയിലിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുന്‍പ് പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിലാണ് പ്രകാശ് കാരാട്ടുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എസ് ശ്രീജിത്തായിരുന്നു അഭിമുഖം നടത്തിയത്. ”ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്രം ഫാ​ഷിസ​ത്തി​െ​ൻ​റ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ള്ള പ്ര​ത്യ​യ​ശാ​സ്ത്രം ആണോ” എന്ന ചോദ്യത്തിനു ”ആ​ര്‍.​എ​സ്.​എ​സി​ന് ഫാ​ഷിസ​ത്തിന്റേ​ത് പോ​ലു​ള്ള സ്വ​ഭാ​വം അ​ല്ലേ​ എന്ന ചോ​ദ്യ​ത്തി​ലേ​ക്ക് വ​രാം. ആ​ർ.​എ​സ്.​എ​സ്​ ഫാ​ഷി​സ്​റ്റ്​ സം​ഘ​ടന​യ​ല്ല…”-എന്നു പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു എന്നാണ് മാധ്യമം പ്രസിദ്ധീകരിച്ചത്. ആഴ്ചപ്പതിപ്പിന്റെ കവര്‍ പേജിലും ഈ പ്രസ്താവന ഹൈലൈറ്റ് ചെയ്തിരുന്നു.

Interview

സിപിഎമ്മിന്റെ ഉന്നത നേതാവില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന വന്നത് രാഷ്ട്രീയമണ്ഡലത്തിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചകളുടെ കൂട്ടത്തില്‍ സ്റ്റാന്‍ലി ജോണി പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തെക്കുറിച്ച് എഴുതുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് താന്‍ ഇങ്ങനെ ഒരു അഭിപ്രായം തന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് അറിയുന്നത് എന്നാണ് പ്രകാശ് കാരാട്ട് ഇമെയിലില്‍ വ്യക്തമാക്കിയത്. ഇതിനെക്കുറിച്ച് മാധ്യമത്തോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Prakash Karat Email to Stanely Johny

എന്നാല്‍ അദ്ദേഹം അങ്ങനെത്തന്നെയാണ് പറഞ്ഞത് എന്ന് കെ.എസ് ശ്രീജിത്ത് പറയുന്നു. -അഭിമുഖത്തിെൻറ 17ാം പേജിൽ ‘‘ഇത്രയൊക്കെ രാജ്യത്ത് സംഭവിച്ചിട്ടും ആർ.എസ്​.എസ്​. ഫാഷിസ്​റ്റ് സംഘടന തന്നെ എന്നതിൽ സി.പി.എമ്മിന് സംശയമാണോ?’’ എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി: ‘‘Fascistic എന്നാൽ like Fascist എന്നാണർത്ഥം. ഫാഷിസ്​റ്റ് അല്ല. അതിെൻറ ചില സ്വഭാവങ്ങൾ ഉണ്ടെന്നർത്ഥം.’’എന്നാണ്. തുടർന്നുള്ള അഭിമുഖഭാഗങ്ങളിൽ ഫാഷിസം എന്താണെന്നും സേച്ഛാധിപത്യവാദം എന്താണെന്നും സംബന്ധിച്ച വിച്ഛേദനവും അദ്ദേഹം നടത്തുന്നുണ്ട്. ത​​െൻറ നിലപാട് സാധുകരിച്ച് കാരാട്ട് ഇങ്ങനെയും വിശദീകരിക്കുന്നു. ‘‘We didnt say Its a Fascist organisation. Its got fascistic features.’’. – എന്ന് ഫേസ്ബുക്കിലെഴുതിയ വിശദീകരണത്തില്‍ ശ്രീജിത്ത് ആവര്‍ത്തിച്ചു.

സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമായിരുന്നു പ്രകാശ് കാരാട്ടിന്റേതെന്ന പേരില്‍ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും ഇതൊരു ഗുരുതര പിഴവാണെന്നും മാധ്യമം ഇതിനെക്കുറിച്ച് വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും വിഷയത്തില്‍ നിര്‍ണായ ഇടപെടല്‍ നടത്തിയ സ്റ്റാന്‍ലി ജോണി അഭിപ്രായപ്പെട്ടു.

റെക്കോര്‍ഡ് ചെയ്ത അഭിമുഖം പരിഭാഷപ്പെടുത്തുന്നതില്‍ പറ്റിയ വീഴ്ചയാണെന്നും, അതല്ല മാധ്യമത്തിന്റെ വികല താത്പര്യങ്ങള്‍ക്കായി പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയരുന്നുണ്ട്.

അതേ സമയം പ്രകാശ്​ കാരാട്ടി​ന്റെ അഭിമുഖത്തിലെ ആർ.എസ്​. എസ്​ പരാമർശം വിവാദമായ പശ്​ചാത്തലത്തിൽ മാധ്യമം ആഴ്​ചപ്പതിപ്പിന്​വേണ്ടി അഭിമുഖം നടത്തിയ ശ്രീജിത്ത്​ നൽകുന്ന വിശദീകരണവുമായി രംഗത്തെത്തി.

”പ്രകാശ് കാരാട്ടുമായുള്ള അഭിമുഖത്തിെൻറ സിംഹ ഭാഗവും ആർ.എസ്​.എസിെൻറ ഫാഷിസ്​റ്റ് സ്വഭാവത്തെയും ആർ.എസ്​.എസ്​. ഫാഷിസ്​റ്റ് സംഘടനയാണോ അല്ലയോ എന്നതും സംബന്ധിച്ച സംഭാഷണമാണ് ഉൾക്കൊള്ളുന്നത്. ഇക്കാര്യത്തിൽ സി.പി.എമ്മിെൻറ നിലപാടും പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന അഭിപ്രായങ്ങളും സംബന്ധിച്ച കൃത്യമായ വ്യത്യാസം കാരാട്ട് വിശദീകരിക്കുന്നുണ്ട്. അഭിമുഖത്തിെൻറ 17ാം പേജിൽ ‘‘ഇത്രയൊക്കെ രാജ്യത്ത് സംഭവിച്ചിട്ടും ആർ.എസ്​.എസ്​. ഫാഷിസ്​റ്റ് സംഘടന തന്നെ എന്നതിൽ സി.പി.എമ്മിന് സംശയമാണോ?’’ എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി: ‘‘Fascistic എന്നാൽ like Fascist എന്നാണർത്ഥം. ഫാഷിസ്​റ്റ് അല്ല. അതിെൻറ ചില സ്വഭാവങ്ങൾ ഉണ്ടെന്നർത്ഥം.’’എന്നാണ്. തുടർന്നുള്ള അഭിമുഖഭാഗങ്ങളിൽ ഫാഷിസം എന്താണെന്നും സേച്ഛാധിപത്യവാദം എന്താണെന്നും സംബന്ധിച്ച വിച്ഛേദനവും അദ്ദേഹം നടത്തുന്നുണ്ട്. തന്റെ നിലപാട് സാധുകരിച്ച് കാരാട്ട് ഇങ്ങനെയും വിശദീകരിക്കുന്നു. ‘‘We didnt say Its a Fascist organisation. Its got fascistic features.’’. ഇത് തന്നെ കാര്യങ്ങൾ വ്യക്തമാവാൻ പര്യാപ്തമാണെന്ന് കരുതുന്നു. ” ശ്രീജിത്ത് പറഞ്ഞു.

 

Be the first to comment on "ആര്‍.എസ്.എസ് ഫാസിസ്റ്റ് സംഘടനയല്ലെന്നു പറഞ്ഞിട്ടില്ല – പ്രകാശ് കാരാട്ട്. മാധ്യമം ആഴ്ചപ്പതിപ്പിനോട് വിശദീകരണം ആവശ്യപ്പെടും"

Leave a comment

Your email address will not be published.


*