ഇന്ദ്രൻസ് മികച്ച നടൻ , പാർവതി നടി. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് മികച്ച നടനായപ്പോള്‍ ടേക്ക് ഓഫിലൂടെ പാര്‍വതി മികച്ച നടിയായി. ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍. ഈ മ യൗ എന്ന ചിത്രത്തിലൂടെയാണ് പുരസ്കാരം. ഒറ്റമുറിവെളിച്ചമാണ്‌ മികച്ച ചിത്രം

മറ്റു അവാർഡുകൾ :

സജീവ് പാഴൂര്‍ ആണ് മികച്ച തിരക്കഥാകൃത്ത്, ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. മികച്ച സ്വഭാവനടന്‍ – അലൻസിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും), മികച്ച ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര, മികച്ച കഥാകൃത്ത് – എം.എ.നിഷാദ്, ക്യാമറ – മനേഷ് മാധവ്, സംഗീതസംവിധായകന്‍ – എം.കെ.അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍), പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, ഗായകന്‍ – ഷഹബാസ് അമന്‍, മികച്ച ഗായിക – സിതാര കൃഷ്ണകുമാര്‍ ( വിമാനം )

Be the first to comment on "ഇന്ദ്രൻസ് മികച്ച നടൻ , പാർവതി നടി. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു"

Leave a comment

Your email address will not be published.


*