‘ചെറുകഥ പോലെ…’ സുഡാനിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി

സൗബിന്‍ സാഹിറിനെയും സാമുവൽ ആബിയോളയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ഗാനം പുറത്തിറങ്ങി. ‘ ചെറുകഥ പോലെ ജന്മം ചുരുളഴിയുന്നതെങ്ങോ’ എന്ന് തുടങ്ങുന്ന ഗാനത്തിനു സംഗീതം നൽകിയതും ആലപിച്ചതും റെക്‌സ് വിജയനാണ്. ഹരിനാരായണന്റെ വരികൾക്ക് ഇമാം മജ്‍ബൂറും ശബ്ദം നൽകുന്നു.

ഇതിനകം തന്നെ ചിത്രത്തി​​​​െൻറ​ ട്രൈലറും പാട്ടുമൊക്കെ സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും ഹിറ്റായിരുന്നു.ഫുട്‌ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു ചിത്രീകരണം. കെ എൽ 10 പത്തിലൂടെ ശ്രദ്ധേയനായ മുഹ്‌സിൻ പരാരിയും സക്കരിയയും ചേർന്നാണ് സുഡാനിയുടെ തിരക്കഥ തയ്യാറാക്കിയത്.

ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിനു വേണ്ടി സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്.

 

Be the first to comment on "‘ചെറുകഥ പോലെ…’ സുഡാനിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി"

Leave a comment

Your email address will not be published.


*