ഫലസ്‌തീൻ സ്വതന്ത്രമാവട്ടെ , 3000 മൈൽ നടന്നു പറയുകയാണീ സ്വീഡിഷ് യുവാവ്

സ്വീഡിഷ് പൗരനായ 25 കാരൻ ബെഞ്ചമിൻ ലാദ്ര ഫലസ്‌തീൻ പതാകയുമായി സ്വീഡനിൽ നിന്ന് 3000 മൈൽ അകലെയുള്ള ഫലസ്‌തീനിലേക്കുള്ള യാത്രയിലാണ്. ഫലസ്‌തീന് മേൽ ഇസ്രായേൽ അരനൂറ്റാണ്ടായി തുടരുന്ന അധിനിവേശത്തെ കുറിച്ച് സംസാരിക്കാനാണ് ബെഞ്ചമിന്റെ യാത്ര. 25 വയസുള്ള സ്വീഡിഷ് സംഗീതജ്ഞൻ ബെഞ്ചമിൻ ലാദ്രയാണ് വേറിട്ട പ്രതിഷേധവുമായി മുൻപോട്ട് വന്നത്. സംഗീതജ്ഞനായ ബെഞ്ചമിൻ സംഗീതോപകങ്ങൾ മുഴുവൻ സമ്പാദ്യങ്ങളും വിറ്റഴിച്ചാണ് യാത്രക്കുള്ള പണം കണ്ടെത്തിയത്. “ഞാനൊരു സംഗീതജ്ഞനാണ്,പക്ഷെ ഞാനെന്റെ ഡ്രമ്മും മറ്റു സംഗീത ഉപകരണങ്ങളും വിറ്റു.അതെനിക്ക് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നെങ്കിലും എന്റെ യാത്രയ്ക്കും ഭക്ഷണത്തിനും പണം കണ്ടെത്തുക അത്യാവശ്യമായിരുന്നു” ലാദ്ര പറയുന്നു.

”നിങ്ങൾ വിശപ്പുള്ള ആൾ ആവേണ്ടതില്ല പട്ടിണിയെ കുറിച്ച് സംസാരിക്കാൻ, ഫലസ്‌തീന് മേൽ നടക്കുന്ന അനീതിയെ കുറിച്ച് സംസാരിക്കാൻ ഫലസ്‌തീനി ആകേണ്ടതും ഇല്ല” സ്വീഡിഷ് പൗരന് ഫലസ്‌തീൻ പ്രശ്‌നത്തിൽ എന്ത് കാര്യം എന്ന ചോദ്യത്തിന് ബെഞ്ചമിന്റെ ഉത്തരമാണിത്

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആരംഭിച്ച ഈ അസാധാരണ യാത്ര തുർക്കി അതിർത്തി കടന്നിരിക്കുകയാണ്. ഫലസ്‌തീനിൽ നടക്കുന്ന അനീതിയും അവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളും ജനങ്ങളെ ഉണർത്തിയാണ് ലാദ്ര യാത്ര തുടരുന്നത്. ഇസ്രായേൽ പട്ടാളക്കാർ നിയന്ത്രിക്കുന്ന ബോർഡർ കടന്ന് ഫലസ്‌തീൻ എത്താമെന്ന് കരുതുന്നില്ലെന്നും ലാദ്ര പറയുന്നു.

Be the first to comment on "ഫലസ്‌തീൻ സ്വതന്ത്രമാവട്ടെ , 3000 മൈൽ നടന്നു പറയുകയാണീ സ്വീഡിഷ് യുവാവ്"

Leave a comment

Your email address will not be published.


*