ആഗ്നേയ ’18. വൈവിധ്യമാർന്ന പരിപാടികളുമായി സോഷ്യൽ മീഡിയയിലെ സ്‌ത്രീകൂട്ടായ്‌മ

സോഷ്യൽ മീഡിയയിലെ പെൺകൂട്ടായ്മയായ From the Granite Top’ (FTGT) സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ ആഗ്നേയ 2018’ ഏപ്രിൽ ഒമ്പതിന് കൊച്ചിയിൽ വെച്ചുനടക്കും. പുസ്‌തക പ്രകാശനം , ബഹുമുഖ പ്രതിഭകളെ ആദരിക്കൽ , നാടക സംരംഭത്തിന്റെ ഉദ്‌ഘാടനം , രക്തദാന ക്യാമ്പ് പ്രഖ്യാപനവും ലോഗോ പ്രകാശനവും തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഗ്നേയയുടെ ഭാഗമാവും.

2017 മാർച്ചിലെ വനിതാദിനത്തിൽ അമ്പതോളം എഴുത്തുകാരികളുടെ കുറിപ്പുകൾ ചേർത്ത് ‘ഞങ്ങളുടെ അടുക്കളപുസ്തകം ‘ പ്രസിദ്ധീകരിച്ചു.  രണ്ടാമത് കൃതി ‘പെണ്ണടയാളങ്ങൾ’ ലേഖനസമാഹാരത്തിന്റെ പ്രകാശനം ചടങ്ങിൽ നടക്കും.

FTGT cinemas എന്ന പെൺകൂട്ടായ്മയുടെ പുതിയ സംരംഭത്തിന്റെ ലോഗോ   ആഗ്നേയയിൽ വെച്ചു പ്രകാശനം ചെയ്യുന്നു. FTGT Cinemas ന്റെ കീഴിൽ ഒരു short film അണിയറയിൽ ഒരുങ്ങുന്നുണ്ട്.  ഇവരുടെ തന്നെ Performa gradience എന്ന നാടകസംരംഭം വേദിയിൽ അവതരിപ്പിക്കുന്നു. FTGT യുടെ blood donation camp ലോഗോ പ്രകാശനവും അന്നേദിവസം നടക്കും.

FTGT ഗ്രൂപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ Oasis എന്ന പേരിനു കീഴിൽ Dress drive (ഉപയോഗയോഗ്യമായ വസ്ത്രങ്ങളുടെ ശേഖരണവും ആവശ്യക്കാരെ കണ്ടെത്തി വിതരണവും ) ,  Shelteting palms (അർഹതയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംബന്ധിയായ ചിലവുകൾ വഹിക്കൽ ), We care (എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങ് ), Hair share (കാൻസർ രോഗികൾക്കൊരു സ്നേഹസ്പർശം ),  പുസ്തകശാല ( ആലപ്പുഴ തീരദേശത്തെ ഒരു സ്കൂളിലേക്ക് ഒരു ലൈബ്രറി ) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. FTGT nature എന്ന പേരിൽ വിധവയായ ഒരു സ്ത്രീക്ക് ഒരു പ്ലാന്റ് nursery തുടങ്ങാൻ ഉള്ള തൈകൾ FTGT അംഗങ്ങൾ കൂടി സമാഹരിച്ചു നല്‌കുന്നതാണ്. ഗ്രൂപ്പിന്റെ സ്വയംസംരംഭകശാഖയായ WoW (wonder women) സ്റ്റാളുകൾ ആഗ്നേയയിൽ ഉണ്ടായിരിക്കുന്നതാണ്.

Be the first to comment on "ആഗ്നേയ ’18. വൈവിധ്യമാർന്ന പരിപാടികളുമായി സോഷ്യൽ മീഡിയയിലെ സ്‌ത്രീകൂട്ടായ്‌മ"

Leave a comment

Your email address will not be published.


*