ട്രാൻസ്ജെൻഡറുകളോട് പോലീസ് ക്രൂരത. കസ്റ്റഡിയിലെടുത്തവരുടെ നഗ്നത പ്രദര്‍ശിപ്പിച്ച് കേരള പോലീസ്

കേരളത്തിൽ വീണ്ടും ട്രാന്‍സ്‌ജെന്റേഴ്‌സിനെതിരെ പോലീസ് ക്രൂരത. ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്ററിന്റെ നഗ്‌ന വീഡിയോ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറിന്റെ വീഡിയോ ദൃശ്യങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

വിഷയത്തില്‍ നിയമനടപടിക്ക് ഒരുങ്ങുമെന്നു ട്രാന്‍സ്ജെന്റര്‍ ബോര്‍ഡ് അധികൃതർ അറിയിച്ചു.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Be the first to comment on "ട്രാൻസ്ജെൻഡറുകളോട് പോലീസ് ക്രൂരത. കസ്റ്റഡിയിലെടുത്തവരുടെ നഗ്നത പ്രദര്‍ശിപ്പിച്ച് കേരള പോലീസ്"

Leave a comment

Your email address will not be published.


*