കെ.ടി.സി അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!

നവാഗതനായ സകരിയ സംവിധാനം ചെയ്‌ത സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയിലെ ഏറെ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും നേടിയ വേഷമായിരുന്നു കെടിസി അബ്ദുള്ളയുടെ കഥാപാത്രം. സൗബിന്റെ ഉപ്പയായിട്ടായിരുന്നു കെടിസി അബ്ദുള്ളയുടെ അഭിനയം. സുഡാനിയായി വേഷമിട്ട സാമുവൽ റോബിൻസണും കെടിസി അബ്ദുള്ളയും തമ്മിലുള്ള സംസാരരംഗം മലയാളസിനിമയിലെ എക്കാലത്തെയും മികച്ച രംഗങ്ങളിൽ ഒന്നാണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. കലാ സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ ആറുപതിറ്റാണ്ടായി പ്രവർത്തിക്കുന്ന അബ്ദുള്ള നാടകങ്ങളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

”അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ…
“ഫാദർ “എന്ന് പറയുമ്പോൾ, ആവർത്തിക്കുമ്പോൾ ആ കണ്ണിലെ തിളക്കം.
സുഡുവിനോടുള്ള കൈ വീശി കാട്ടൽ.
മിക്ചർ പെറുക്കി തിന്നുള്ള ചായകുടി.
ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. ‘അറബിക്കഥ’യിൽ
കൂടെ അഭിനയിച്ച ആളാണ്.
ഇപ്പോഴും ‘സുഡാനി’യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ ‘പുത്യാപ്ല’യാണ്
കെ .ടി .സി . അബ്ദുള്ളക്കാ,
നിങ്ങളെന്തൊരു മനുഷ്യനാണ്”

സിനിമ കണ്ടിറങ്ങിയ ശേഷം ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് ഫേസ്‌ബുക്കിൽ എഴുതി.

”സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് രാത്രി പോകാനിറങ്ങുമ്പോള്‍ കെടിസി അബ്ദുള്ളയുടെ കഥാപാത്രം പിന്തിരിഞ്ഞ് നോക്കാതെ കട്ടിലിലുള്ള സാമുവേലിന് നേരെ കൈവീശുന്നുണ്ട്. വയ്യാത്ത കയ്യുയര്‍ത്തി സാമുവേലും അയാളെ യാത്രയാക്കുന്നു.തന്റെ വീട്ടില്‍ ഇടവും, സ്വീകാര്യതയും ലഭിച്ച സാമുവേലിനെ അയാള്‍ പരിചയപ്പെടുന്നത് അതിന് തൊട്ടുമുമ്പാണ്. ഹൃദയഭാഷയിലാണ് അവര്‍ പരസ്പരം മനസിലാക്കിയത്. ” മനീഷ് നാരായണൻ എഴുതി.

Be the first to comment on "കെ.ടി.സി അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!"

Leave a comment

Your email address will not be published.


*