കാശ്‌മീരിൽ സൈന്യം വധിച്ചത് 144 കുട്ടികളെ. ഒരാളും ശിക്ഷിക്കപ്പെട്ടില്ല

Image - The Santiago Times

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ സൈനികാതിക്രമത്തിൽ കാശ്‌മീരിൽ കൊല്ലപ്പെട്ടത് 144 കുട്ടികൾ. ദി ജമ്മു ആൻഡ് കാശ്മീർ കൊളിഷൻ ഓഫ് സിവിൽ സൊസൈറ്റി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കാശ്‌മീരിൽ തുടരുന്ന മനുഷ്യാവകാശലംഘനങ്ങളുടെ വെളിപ്പെടുത്തൽ.

2013 മുതൽ 2017 വരെയുള്ള കാലയളവിലെ റിപ്പോർട് ആണ് സിവിൽ സൊസൈറ്റി പുറത്തുവിട്ടത്. ഇതുവരെയും ഈ കൊലപാതകങ്ങളിൽ ഒരാളെ പോലും ശിക്ഷിച്ചില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പോലീസിന്റെയും സൈനിക-അർധ സൈനിക വിഭാഗങ്ങളുടെയും വെടിവെപ്പുകളിലാണ് പതിനേഴു വയസ്സിനു താഴെ പ്രായമുള്ള 144 കുട്ടികൾ കൊല്ലപ്പെട്ടത്.

പെല്ലെറ്റ് ഗൺ അടക്കമുള്ളവയുടെ ഉപയോഗത്തിൽ സാരമായ പരിക്കുകൾ ഏറ്റവരും കാഴ്ച നഷ്ടപ്പെട്ടവരും നൂറിലധികം കുട്ടികൾക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.കാശ്മീർ പ്രവിശ്യയിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിലും വെടിവെപ്പുകളിലുമായി കഴിഞ്ഞ പതിനഞ്ച് വർഷം ആകെ കൊല്ലപ്പെട്ടത് 318 കുട്ടികളാണ്.

Be the first to comment on "കാശ്‌മീരിൽ സൈന്യം വധിച്ചത് 144 കുട്ടികളെ. ഒരാളും ശിക്ഷിക്കപ്പെട്ടില്ല"

Leave a comment

Your email address will not be published.


*