ദലിത് സമരക്കാർക്ക് നേരെ വെടിയുതിർത്തു ബിജെപി നേതാവ്.ദൃശ്യങ്ങൾ പുറത്ത്

പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെ രാജ്യമെങ്ങും ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിനിടെ സമരക്കാർക്ക് നേരെ ബിജെപി നേതാവ് തോക്കു ചൂണ്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദലിത് സമരക്കാർക്ക് നേരെ രാജ ചൗഹാന്‍ എന്ന ബിജെപി നേതാവ് വെടിയുതിർത്തത്. രാജ ചൗഹാൻ നടത്തിയ വെടിവെപ്പില്‍ മൂന്നു ദലിതർ മരിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

എഎന്‍ഐയാണ് കഴിഞ്ഞ ദിവസം രാജ ചൗഹാന്‍ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ചൗഹാന് നേരെ പോലീസ് കേസെടുത്തിട്ടുണ്ട്. പാർലമെന്റ് അംഗവും ബിജെപി നേതാവുമായ നരേന്ദ്ര തോമറിന്റെ അടുത്ത അനുയായിയാണ്‌ രാജ ചൗഹാൻ. എസ്‌സി എസ്‌ടി ആക്ട് പ്രകാരമാണ് ചൗഹാനെതിരെ കേസ്.

ദലിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദിനു നേരെയുണ്ടായ പോലീസ് – ബിജെപി അക്രമത്തിൽ ഇതിനകം 12 ദലിതുകളാണ് കൊല്ലപ്പെട്ടത്.

Be the first to comment on "ദലിത് സമരക്കാർക്ക് നേരെ വെടിയുതിർത്തു ബിജെപി നേതാവ്.ദൃശ്യങ്ങൾ പുറത്ത്"

Leave a comment

Your email address will not be published.


*