ദേശീയപാത സർവ്വേ: മലപ്പുറത്ത് ജനരോഷം , ലാത്തികൊണ്ട് നേരിട്ട് പോലീസ്

മലപ്പുറത്ത് വലിയപറമ്പിൽ ദേശീയപാത സ്ഥലമേറ്റെടുക്കാനുള്ള സര്‍വേക്കിടെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പോലീസ് അക്രമം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചെന്നും നാട്ടുകാർ പറഞ്ഞു. വാതിൽ ചവട്ടി തുറന്ന്‌ പോലീസ് വീടിന്‍റെ അകത്തുകയറിയെന്നും തല്ലിചതച്ചുവെന്നും സമരക്കാർ ആരോപിച്ചു. പൊലീസ് അക്രമത്തിനിടെ ബാലിക കുഴഞ്ഞുവീണതും പരിഭ്രാന്തി പരത്തി.

ജനകീയ സമരസമിതിയുടെ പ്രവർത്തകരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവർക്ക് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് ഭീഷണിയുണ്ടായിരുന്നു.

ദേശീയ പാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചു സമരക്കാർ റോഡില്‍ തീയിട്ടു.

Be the first to comment on "ദേശീയപാത സർവ്വേ: മലപ്പുറത്ത് ജനരോഷം , ലാത്തികൊണ്ട് നേരിട്ട് പോലീസ്"

Leave a comment

Your email address will not be published.


*