ഓസിൽ ഫ്രം മലപ്പുറം

മലപ്പുറത്തുകാരനായ കളിക്കമ്പക്കാരന്റെ കഥ പറഞ്ഞു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സനൽ. മഞ്ചേരിക്കാരന്‍ ഇന്‍സിമാമുല്‍ ഹഖാണ് ഫുട്ബോൾ ലോകത്തെ താരമായത്. തനിക്കു ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ഇഷ്ടക്ളബായ ആഴ്‌സനലുമായി ബന്ധപ്പെട്ട എന്തെങ്കിലും പേരിടണമെന്ന് തീരുമാനിച്ചിരുന്നു ഇന്‍സിമാം. ആഴ്‌സനൽ സൂപ്പര്‍ താരം ഓസിലിന്റെ പേരിൽ തന്റെ കുഞ്ഞിനെ മെഹദ് ഓസിൽ എന്ന് വിളിക്കുകയായിരുന്നു ഈ കളിക്കമ്പക്കാരൻ. ഫിദ സനം ആണ് ഇന്‍സിമാമിന്റെ ജീവിത പങ്കാളി.

സംഭവം അവിടെ തീർന്നില്ല , കാര്യമറിഞ്ഞു ആഴ്‌സനൽ മലപ്പുറത്തെ കുഞ്ഞു ഓസിലിനെ തേടിയെത്തി. ഇൻസിമാമിന്റെയും നാടിന്റെയും ഫുട്‍ബോൾ ഇഷ്ടങ്ങളെയും കുഞ്ഞു ഓസിലിനെയും വീഡിയോവിൽ പകർത്തി തങ്ങളുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്‌തു. ഇതിനകം തന്നെ വീഡിയോ ഒന്നരലക്ഷത്തിലധികം പേർ കണ്ടു.

ആഴ്‌സനൽ കോച്ച് ആഴ്‌സെണ്‍ വെങ്ങറുടെ പേരിടാനായിരുന്നു സുഹൃത്തുക്കള്‍ നിര്‍ദേശിച്ചത്. എന്നാല്‍ മുസ്‌ലിം പേര് അന്വേഷിച്ച ഇന്‍സിമാം മകന് ഓസിലിന്റെ പേര് നൽകുകയായിരുന്നു. ഓസിലിനെപ്പോലെ തന്റെ മകൻ മെഹദ് ഓസിലിനെയും ഒരു ഫുട്‌ബോള്‍ താരമാക്കണമെന്നാണ് ഇന്‍സിമാമിന്റെ ആഗ്രഹം. അവന് മികച്ച പരിശീലനം നല്‍കി ഒരു പ്രൊഫഷണല്‍ താരമായി വളര്‍ത്തണം. പക്ഷെ അത് അവന്റെ താത്പര്യം കൂടി കണക്കിലെടുത്തായിരിക്കും. ഇൻസിമാം പറയുന്നു.

Be the first to comment on "ഓസിൽ ഫ്രം മലപ്പുറം"

Leave a comment

Your email address will not be published.


*