ശ്വാസം നിലച്ച് കുരുന്നുകൾ. സിറിയൻ സൈന്യത്തിന്റെ രാസായുധ പ്രയോഗം വീണ്ടും

സിറിയൻ സൈന്യത്തിന്റെ ക്രൂരത വീണ്ടും. വിമതരുടെ കീഴിലുള്ള കിഴക്കൻ ഗൗട്ട പിടിച്ചെടുക്കാൻ റഷ്യയുടെ പിന്തുണയോടെ സിറിയൻ സൈന്യം തുടരുന്ന വേട്ടയിൽ കൊന്നൊടുക്കപ്പെടുന്നത് കുഞ്ഞുങ്ങൾ. രാസായുധ പ്രയോഗത്തിലൂടെ കുരുന്നുകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ശനിയാഴ്ച രാത്രി ലോകം കണ്ടത്

നൂറ്റൻപതിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും വർധിക്കാനാണു സാധ്യതയെന്നും മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് റെസ്ക്യൂ സര്‍വീസ് അധികൃതർ അറിയിച്ചു. സാധാരണക്കാർക്കായി നിർമിച്ച ബോംബ് ഷെൽട്ടറിനു സമീപമായിരുന്നു രാസായുധ പ്രയോഗമെന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

വായിൽനിന്നു നുരയും പതയുമൊലിപ്പിച്ചു കിടക്കുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപെടുകയാണ്.

Be the first to comment on "ശ്വാസം നിലച്ച് കുരുന്നുകൾ. സിറിയൻ സൈന്യത്തിന്റെ രാസായുധ പ്രയോഗം വീണ്ടും"

Leave a comment

Your email address will not be published.


*