എന്തിനാണീ അന്വേഷണമൊക്കെ? കാശ്‌മീർ പെൺകുട്ടിയുടെ കൊലയാളികൾക്ക് ജയ് വിളിച്ച് ബിജെപി മന്ത്രിമാർ

”ഒരു പെൺകുട്ടി മരിച്ചു , അതിനെത്ര അന്വേഷണങ്ങളാണ്.? ഇവിടെ വേറെയും പല സ്ത്രീകളും മരിക്കുന്നു. ” കാശ്‌മീരിലെ കത്വ ദേശത്തെ മുസ്ലിം കുടുംബങ്ങളെ ഭീതിയിലാക്കി നാട് കടത്താൻ പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തെ ബ്രാഹ്മണരും ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊന്ന എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ടു ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകരസംഘടന നടത്തിയ റാലിയിൽ ബിജെപി നേതാവും കൃഷിവകുപ്പ് മന്ത്രിയുമായ ചൗധരി ലാൽ സിങ് ചോദിച്ച ചോദ്യമാണിത്.

ബിജെപി മന്ത്രിമാരായ ലാൽ സിംഗ് , ചന്ദർ പ്രകാശ് ഗംഗ എന്നിവർ പെൺകുട്ടിയുടെ കൊലയാളികളെ പരസ്യമായി ന്യായീകരിക്കുകയും കൊല്ലപ്പെട്ട പെൺകുട്ടിയെ അവഹേളിക്കുകയും ചെയ്‌തവരാണ്. ”എന്തിനാണ് ഈ കേസിൽ അന്വേഷണം , എന്തിനാണ് ഇത്രയും അറസ്റ്? ഈ ജംഗിൾ രാജ് ഇവിടെ നടപ്പിലാവില്ല ” റാലിയിൽ പങ്കെടുത്തു വ്യവസായമന്ത്രി ചന്ദർ പ്രകാശ് ഗംഗ ചോദിച്ചു.

ക്രൈം ബ്രാഞ്ച് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കുറ്റപത്ര പ്രകാരം കൊലപാതകത്തിന്റെ സൂത്രധാരൻ റിട്ട ഗവഃ റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി രാം ആണ്. സ്‌പെഷ്യൽ പോലീസ് ഓഫിസർമാരായ ദീപക് ഖജൂരിയ്യ , സുരീന്ദർ കുമാർ , അസി: സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്ത , ഹെഡ് കോൺസബിൾ തിലക് രാജ് , പ്രദേശവാസിയായ പർവേശ് കുമാർ എന്നിവരാണ് പ്രതികൾ. ആ ഗ്രാമത്തിലെ ഇരുപതോളം വരുന്ന മുസ്‌ലിം കുടുംബങ്ങളെ നാട്ടിൽ നിന്നും ഓടിക്കാൻ 13 ബ്രാഹ്മണകുടുംബങ്ങള്‍ ആസൂത്രണം ചെയ്‌തതാണ്‌ ഈ ക്രൂരതയെന്ന് പോലീസ് റിപ്പോർട് പറയുന്നു. കേസിൽ ഏപ്രിൽ ഒമ്പതിന് സമർപ്പിച്ച 18 പേജുള്ള കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന ക്രൂരതകളാണ്.

Be the first to comment on "എന്തിനാണീ അന്വേഷണമൊക്കെ? കാശ്‌മീർ പെൺകുട്ടിയുടെ കൊലയാളികൾക്ക് ജയ് വിളിച്ച് ബിജെപി മന്ത്രിമാർ"

Leave a comment

Your email address will not be published.


*