രജിന്ദർ സച്ചാർ; ഓർമയായത് നീതിന്യായരംഗത്തെ ശ്രദ്ധേയമായ ശബ്‌ദം

നീതിന്യായ രംഗത്തെ രാജ്യത്തെ പ്രമുഖ സാന്നിധ്യം രജിന്ദർ സച്ചാർ അന്തരിച്ചു. ഡൽഹി ഹൈകോടതി മുൻ ചീഫ്​ ജസ്​റ്റിസും സച്ചാർ കമിറ്റി ചെയർമാനുമായിരുന്നു അമ്പതാണ്ടായി നീതിന്യായ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ജസ്​റ്റിസ്​ രജീന്ദർ സച്ചാർ. 94 വയസ്സായിരുന്നു. കുറേ ദിവസങ്ങളായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മനുഷ്യാവകാശവിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകളാൽ വാർത്തയിൽ ഇടം പിടിച്ചിരുന്നു സച്ചാർ. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും അധസ്ഥിതവിഭാഗങ്ങളുടെയും ജീവിതാനുഭവങ്ങളെ കുറിച്ചും അവർ നേരിടുന്ന അനീതികളെ കുറിച്ചും സച്ചാർ നിരവധി വേദികളിൽ സംസാരിക്കുകയുണ്ടായി.

ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയെ നയിച്ചത് രജീന്ദർ സച്ചാറാണ്. തൊഴിൽ ,വിദ്യാഭ്യാസം, താമസം എന്നീ രംഗങ്ങളിൽ മുസ്‌ലിംകൾക്ക് അവസര സമത്വം ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കേണ്ട അനുയോജ്യമായ നടപടികൾ മുന്നോട്ടു വെക്കുന്ന ഈ സമിതി രാജ്യത്തെ മുസ്‌ലിം ജീവിതങ്ങൾ നേരിടുന്ന ചരിത്രപരമായ അനീതികളെ തുറന്നുകാണിക്കുന്നതായിരുന്നു.

Be the first to comment on "രജിന്ദർ സച്ചാർ; ഓർമയായത് നീതിന്യായരംഗത്തെ ശ്രദ്ധേയമായ ശബ്‌ദം"

Leave a comment

Your email address will not be published.


*