യേശുദാസിനെ അജിത് കുമാർ വായിക്കുമ്പോൾ

ഫാസിൽ ഫിറോസ്

യേശുദാസിന്‍റെ പാട്ട്, ശബ്ദം,വ്യക്തിത്വം, മതേതരത്വം, ആലാപനശെെലി, യേശുദാസ് എന്ന മലയാളി, ഉത്തമ പുരുഷശബ്ദം, തുടങ്ങിയ അതിനൂതനമായ വ്യവഹാരങ്ങളെ ഇഴപിരിച്ച് വിവിധ ട്രാക്കുകളില്‍ അനുഭവവേദ്യമാക്കിത്തന്നിട്ടാണ് എ.എസ്. അജിത് കുമാര്‍ “കേള്‍ക്കാത്ത ശബ്ദ്ങ്ങള്‍ പാട്ട്, ശരീരം, ജാതി”, എന്ന പുസ്തകം ആരംഭിക്കുന്നത്.

ദേശീയ ചലച്ചിത്ര പുരസ്ക്കാര ചടങ്ങില്‍ പുരസ്ക്കാരം ഏറ്റുവാങ്ങില്ലെന്ന് പ്രഖ്യാപിച്ച് 68 പേര്‍ചടങ്ങ് ബഹിഷ്ക്കരിച്ചപ്പോള്‍ യേശുദാസ് ചടങ്ങില്‍ പങ്കെടുത്തതിന്‍റെ പിന്നാമ്പുറ രാഷ്ട്രീയ, മതേതര മുഖത്തിലൊളിപ്പിച്ച സത്യങ്ങളിലേക്ക് മിഴിത്തുറക്കാന്‍ ശ്രമിക്കുകയാണ് അജിത് “യേശുദാസ് കേരളത്തെ പാടുമ്പോള്‍” എന്ന ലേഖനത്തില്‍.

“കാല്‍പ്പാടുകള്‍” എന്ന ചിത്രത്തിലെ “ജാതിഭേദം മതദ്വോഷം” എന്ന ഗാനത്തോടെ പിന്നണിഗാനരംഗത്ത് കടന്നു വന്ന യേശുദാസ് മലയാള പുരുഷശബ്ദത്തിന്‍റെ ഒരു മാതൃകാരൂപമായി പിന്നീട് നിര്‍മ്മിക്കപ്പെടുകയായിരുന്നു. യേശുദാസ് എന്നത് ഒരു സാങ്കേതിക വിദ്യയുടെകൂടി സൃഷ്ടിയാണ് എന്ന് പറയുന്ന അജിത് കുമാര്‍ യേശുദാസിനെക്കുറിച്ചുള്ള മിക്കപഠനങ്ങളും ഈ തലം സ്പര്‍ശിക്കാറുമില്ലായെന്നും തന്‍റെ ലേഖനത്തില്‍ അതി സുക്ഷ്മമായി വിലയിരുത്തുന്നുണ്ട്..

ഒരു കീഴാള ക്രെെസ്തവ സമുദായത്തില്‍ ജനിച്ച ഇദ്ദേഹം മതേതരത്തിന്‍റെ ഗന്ധര്‍വനായി ഒരു ഹിന്ദു ഇമേജ് ബോധപൂര്‍വ്വം തന്‍റെ വ്യക്തിജീവിതത്തില്‍ നേടിയെടുക്കാനായി പെടാപാടുപെടുന്നുണ്ട്. അതിന് വേണ്ടി ശബരിമലയില്‍ പോവുകയും ജനപ്രിയമായ അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നതിലുടെ ഈ ഹിന്ദു ഇമേജിനെ യേശുദാസ് നിലനിര്‍ത്തുന്നു. മാത്രമല്ല ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം അനുവദിക്കാത്തതിലുള്ള വേദന ഒരു ഇരയുടെ പ്രതീതിയായി ‘ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും’ എന്ന ഗാനത്തിലൂടെ മുഴങ്ങിക്കേള്‍ക്കാവുന്നതുമാണ്.

കലാകാരന്മാര്‍ നിരന്തരമായി ഫാസിസത്തിനെതിരെ പാടിയും പറഞ്ഞും വരച്ചും അഭിനയിച്ചും തങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധത തെളിയിക്കുമ്പോള്‍ ഈ മലയാളി ഉത്തമ പുരുഷന്‍റെ ശബ്ദം നിശബ്ദമായിക്കൊണ്ടേയിരിക്കുന്നു.

Be the first to comment on "യേശുദാസിനെ അജിത് കുമാർ വായിക്കുമ്പോൾ"

Leave a comment

Your email address will not be published.


*